Post Category
എരുമപ്പെട്ടി ഗവ ഹയർ സെക്കന്ററി സ്കൂൾ പുതിയ കെട്ടിടോദ്ഘാടനം ഇന്ന് (ജനു. 4)
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ അനുവദിച്ച രണ്ടു കോടി രൂപ ചെലവഴിച്ച് നിർമിച്ച എരുമപ്പെട്ടി ഗവ ഹയർ സെക്കൻഡറി സ്കൂളിലെ ഹയർ സെക്കന്ററി വിഭാഗം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് (ജനു. 4) വൈകീട്ട് മൂന്നിന് പൊതു വിദ്യാഭ്യാസ വകുപ്പുമന്ത്രി പ്രൊഫ സി രവീന്ദ്രനാഥ് നിർവഹിക്കും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ അധ്യക്ഷത വഹിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് ബസന്ത്ലാൽ, ജില്ലാ പഞ്ചായത്തംഗം കല്യാണി എസ് നായർ, എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മീന ശലമോൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങൾ, ഗ്രാമ പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.
date
- Log in to post comments