Skip to main content

റവന്യൂ ജില്ലാ ശാസ്ത്രസംഗമം തുടങ്ങി

പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന ശാസ്ത്രരംഗം ജില്ലാ ശാസ്ത്ര സംഗമം പടിഞ്ഞാറേ കോട്ട സെന്റ് ആൻസ് ഹയർ സെക്കണ്ടറി സ്‌കൂളിൽ ടി എൻ പ്രതാപൻ എംപി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ കരോളി ജോഷ്വോ അദ്ധ്യക്ഷത വഹിച്ചു. പാഠപുസ്തകത്തിനുപ്പുറത്ത് വിശാലമായ അറിവു സമ്പാദനത്തിന്റെ രീതികളെ പരിശീലിപ്പിക്കുന്നതിനും അതിലൂടെ കുട്ടികളിൽ ശാസ്ത്രാവബോധം വളർത്തിയെടുക്കുകന്നതിനുമായാണ് ശാസ്ത്രരംഗം ലക്ഷ്യം ചെയ്യുന്നത്.
മേയർ അജിത വിജയൻ, കൗൺസിലർമാരായ പ്രിൻസി രാജു, രജനി സി ഡി, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ എൻ ഗീത, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാരായ എ കെ അജിതകുമാരി, പി എം ബാലകൃഷ്ണൻ, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോർഡിനേറ്റർ പി എ മുഹമ്മദ് സിദ്ധിഖ്, സ്‌കൂൾ മാനേജർ സിസ്റ്റർ സ്മിത തെരേസ തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ കോർഡിനേറ്റർ കെ ജെ ഷീല പദ്ധതി വിശദീകരണം നടത്തി. വിവിധ ഉപജില്ലകളിൽ നിന്ന് 162 കുട്ടികൾ പങ്കെടുത്തു.
സ്‌കൂളുകളിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഗണിത, പ്രവൃത്തി പരിചയ ക്ലബ്ബുകളുടെ സംഗമവേദി കൂടിയാണിത്. 12 ഉപജില്ലാ കേന്ദ്രങ്ങളിൽ വെച്ച് നടത്തിയ ശാസ്ത്ര സംഗമത്തിലെ 192 പ്രതിഭകളാണ് ഇവിടെ കഴിവ് തെളിയിക്കാൻ എത്തിയിരിക്കുന്നത്. സാമൂഹ്യ, ഗണിത, ശാസ്ത്ര പ്രവൃത്തി പരിചയ മേഖലകൾ ആസ്പദമാക്കിയാണ് ശാസ്ത്ര സംഗമം നടക്കുന്നത്. ഉദ്ഘാടനത്തോട് അനുബന്ധിച്ച് ഈ മേഖലകളിലെ വിദഗ്ധർ ക്ലാസുകൾ നയിച്ചു.
 

date