Post Category
കൈത്തറി തൊഴിലാളി ക്ഷേമനിധി പെന്‍ഷന്‍ വിതരണം
കൊച്ചി: ഡിസംബര്‍ 15 നകം മസ്റ്ററിങ് വിജയകരമായി പൂര്‍ത്തിയാക്കിയ കൈത്തറി തൊഴിലാളി പെന്‍ഷന്‍കാര്‍ക്ക് 2019 ആഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളിലെ കുടിശിക പെന്‍ഷന്‍ തുകയായ 2400 രൂപ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചിട്ടുണ്ടെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഇതുവരെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ സമര്‍പ്പിക്കാത്തവര്‍ ഓഫീസില്‍ എത്തിക്കേണ്ടതാണ്. ഡിസംബര്‍ 15 നകം മസ്റ്ററിങ് വിജയകരമായി പൂര്‍ത്തിയാക്കിയ അസുഖം മൂലം കിടപ്പിലായവര്‍ക്ക് പെന്‍ഷന്‍ വീട്ടില്‍ എത്തിച്ചു നല്‍കുന്നതിനായി എറണാകുളം ഓഫീസുമായോ 04842374935 ഫോണ്‍ നമ്പരിലോ ബന്ധപ്പെടാം.
date
- Log in to post comments