Skip to main content

നവകേരളം കര്‍മ്മ പദ്ധതി: ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നു

കാക്കനാട്: നവകേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായി നവീനമായ ആശയങ്ങള്‍ 
സ്വീകരിക്കുന്നതിനായി ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികളുടെ  ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നു. സംസ്ഥാനത്തിന്റെ വികസനോന്മുഖമായ മുന്നോട്ടുപോക്കിനുള്ള പുരോഗമനാശയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനും
വിദ്യാര്‍ത്ഥികളുടേതടക്കം ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനുമാണ് ഉപന്യാസ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.
  ഹൈസ്‌കൂള്‍ തലത്തില്‍ 'നവകേരള നിര്‍മ്മിതിയില്‍ കുട്ടികളുടെ പങ്കാളിത്തം' എന്നതാണ് വിഷയം.
ഹയര്‍സെക്കന്ററി തല വിഷയം  'കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കുന്ന നവകേരള നിര്‍മ്മിതി' എന്നതാണ്. ഉപന്യാസ മത്സരങ്ങള്‍ ഈ മാസം ആറിന് ഉച്ചയ്ക്കുശേഷം അതത് വിദ്യാലയങ്ങളില്‍ നടത്തും. സംസ്ഥാനതല മത്സരങ്ങള്‍ ജനുവരി മൂന്നാം വാരം നടത്തും
 

date