Skip to main content

ഹൈടെക് സംവിധാനങ്ങളില്‍ മുന്നിട്ട്  ചിറ്റാര്‍ ഗവ.ഹയര്‍ സെക്കഡറി സ്‌കൂള്‍ 

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) നടപ്പാക്കി വരുന്ന ഹൈടെക് സ്‌കൂള്‍- ഹൈടെക് ലാബ് പദ്ധതി പ്രകാരം ജില്ലയില്‍ ഏറ്റവും കൂടുതല്‍ പഠന സഹായം ലഭിച്ച സര്‍ക്കാര്‍ സ്‌കൂളുകളില്‍ മുന്നിട്ട് നില്‍ക്കുകയാണ് ചിറ്റാര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കഡറി സ്‌കൂള്‍. ചിറ്റാര്‍ ഗവ.ഹയര്‍ സെക്കഡറി സ്‌കൂളിന് പദ്ധതി പ്രകാരം 43 ലാപ്ടോപ്പ്, 25 പ്രൊജക്ടര്‍, ഒരു ടെലിവിഷന്‍, രണ്ട് വെബ്ക്യാം, ഒരു മള്‍ട്ടി പ്രിന്റര്‍, ഒരു ഡി.എസ്.എല്‍.ആര്‍ ക്യാമറ എന്നിങ്ങനെയാണ് ലഭിച്ചത്.  

സ്‌കൂളിലെ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 16 ലാപ്ടോപ്പും 12 പ്രൊജക്ടറും, യു.പി വിഭാഗത്തില്‍ ഒന്‍പത് ലാപ്ടോപ്പും നാല് പ്രൊജക്ടറുമാണ് ക്ലാസുകള്‍ ഹൈടെക് നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി പഠന അനുബന്ധ സംവിധാനങ്ങളായി ലഭിച്ചത്.

പ്ലസ്ടു വിഭാഗത്തില്‍ പത്ത് ക്ലാസുകളിലായി 10 പ്രൊജക്ടറുകളും പത്ത് ലാപ്ടോപ്പും ലാബില്‍ എട്ട് ലാപ്ടോപ്പുകളും വിദ്യാര്‍ഥികളുടെ പഠന ക്ലാസുകളെ ലളിതമാക്കാന്‍ ലഭ്യമായിട്ടുണ്ട്.

ചിറ്റാര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കഡറി സ്‌കൂളില്‍ അഞ്ചാം ക്ലാസ് മുതല്‍ പ്ലസ്ടുവരെ 1329 വിദ്യാര്‍ഥികളും 50 അധ്യാപകരുണമാണ് ഉള്ളത്. സങ്കേതിക വിദ്യയുടെ സഹായത്തോടെ വിദ്യാര്‍ഥികളെ പഠിപ്പിക്കാന്‍ അധ്യാപകര്‍ക്ക് കൈറ്റ് പ്രത്യേക പരിശീലനം നല്‍കിയിരുന്നു. ഹൈടെക് ക്ലാസുകള്‍ പഴയ പഠനരീതിയേക്കാള്‍ വിജ്ഞാനപ്രദമാണെന്ന് വിദ്യാര്‍ഥികള്‍ സാക്ഷ്യപ്പെടുത്തുന്നു.

 

date