Skip to main content

എടമുഗര്‍ തോടില്‍ ഇനി തെളിനീരൊഴുകും

ഹരിതകേരളം മിഷന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്നു വരുന്ന  'ഇനി ഞാന്‍ ഒഴുകട്ടെ'  പരിപാടിയുടെ ഭാഗമായി എടമുഗര്‍തോട് ശുചീകരിച്ചു. ബെള്ളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ലത ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാന്റിങ്് ചെയര്‍പേഴ്‌സണ്‍ മാലതി.ജെ.റൈ ,മെമ്പര്‍മാരായ  വി.രാധ,കെ. ജയകുമാര്‍, ബി.രാധാകൃഷ്ണന്‍, എന്നിവര്‍ നേതൃത്വം നല്‍കി.ഹരിതകര്‍മ്മ സേനാംഗങ്ങള്‍,കുടുംബശ്രീ പ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനകള്‍ എന്നിവരുടെ സഹായത്തോടെയാണ്  ശുചീകരണ പ്രവര്‍ത്തനം നടന്നത്.

date