Skip to main content

ദേശീയ യുവജന ദിനം മുതല്‍ ബ്ലോക്ക്തലത്തില്‍ നെഹ്‌റുയുവകേന്ദ്രയുടെ പരിപാടികള്‍

നെഹ്‌റു യുവകേന്ദ്ര   വിവിധ പ്രവര്‍ത്തന പരിപാടികള്‍ക്ക് രൂപം നല്കി. അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ്  എന്‍ ദേവദാസിന്റെ അധ്യക്ഷതയില്‍ എഡിഎമ്മിന്റെ ചേംബറില്‍ ചേര്‍ന്ന  ജില്ലാതല ഉപദേശക സമിതിയോഗമാണ് പരിപാടികള്‍ക്ക് രൂപം നല്‍കിയത്. ദേശീയ യുവജന ദിനം ആയ ജനുവരി 12 മുതല്‍ മുതല്‍ ഒരാഴ്ചക്കാലം ബ്ലോക്ക്തലത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. യൂത്ത് ക്ലബ്ബുകളുടെ നേതൃത്വത്തില്‍  പി എസ് സി  ഒറ്റത്തവണ രജിസ്‌ട്രേഷന്‍  പിഎസ്സി പരിശീലന പരിപാടി, ശുചീകരണ പരിപാടികള്‍, യൂത്ത് ക്ലബ്ബുകള്‍ സന്ദര്‍ശനം, നേതൃത്വ പരിശീലന പരിപാടികള്‍., കായിക മത്സരങ്ങള്‍, ആരോഗ്യ ബോധവല്‍ക്കരണ പരിപാടികള്‍,. ബീച്ച് ശുചീകരണം  തുടങ്ങിയവ സംഘടിപ്പിക്കും. മഞ്ചേശ്വരം, കാറഡുക്ക കാസര്‍കോട് ബ്ലോക്കുകളില്‍  വ്യത്യസ്തമായ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനും തീരുമാനിച്ചു. നെഹ്‌റു യുവകേന്ദ്ര ജില്ലാ കോ-ഓഡിനേറ്റര്‍ ജസീന്ത  ഡിസൂസ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നെഹ്‌റു യുവകേന്ദ്രയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സുരക്ഷ എയ്ഡ്‌സ് നിയന്ത്രണ പരിപാടിയെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്തു. 

date