വീട് പണി പൂര്‍ത്തിയായവര്‍ക്ക് ചെറിയ വിലയില്‍ സാമഗ്രികള്‍
സംസ്ഥാന സര്‍ക്കാരിമായി ചേര്‍ന്ന് ചെറിയ വിലയില്‍ സാമഗ്രികള്‍ നല്‍കാന്‍ തയ്യാറായ വിവിധ കമ്പനി പ്രതിനിധികളും, സര്‍ക്കാര്‍ പദ്ധതിയില്‍ ഭാഗമായ ബേങ്ക് പ്രതിനിധികളും അദാലത്തില്‍ സജീവമായി. പെയിന്റ്, ഇലക്ട്രോണിക്സ് സാമഗ്രികള്‍, ശുചിമുറി സാമഗ്രികള്‍ തുടങ്ങി വിവിധ സാമഗ്രികള്‍ ചെറിയ വിലയില്‍ നല്‍കാന്‍ തയ്യാറായവരും അദാലത്തില്‍ പങ്കെടുത്തു.
വീട് പണി പൂര്‍ത്തിയായിട്ടും വിവിധങ്ങളായ ബുദ്ധിമുട്ടുകള്‍ നേരിടുന്നവര്‍ക്കായി റവന്യു വകുപ്പ് ഒരുക്കിയ സ്റ്റാളിലും വന്‍ ജനത്തിരക്കായിരുന്നു. വ്യവസായ വകുപ്പിന്റെയും എസ്.സി, എസ്.ടി വകുപ്പിന്റേയും വിവിധ പദ്ധതികള്‍ പരിചയപ്പെടുത്തിയും അപേക്ഷകര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കിയും സ്—ററാളില്‍ നിരന്നു. അദാലത്തില്‍ പങ്കെടുത്തവരുടെ ആരോഗ്യകാര്യത്തിലും സര്‍്ക്കാരിന്റെ കരുതല്‍. ബി.പി, ഷുഗര്‍ ടെസ്റ്റുകള്‍ തല്‍സമയം നടത്തിയാണ് ആരോഗ്യവകുപ്പ് സജീവമായത്.
- Log in to post comments