Skip to main content

സമ്പൂര്‍ണ്ണ ആദിവാസി സാക്ഷരതാ പദ്ധതി: ജില്ലാ റിസോഴ്‌സ് ഗ്രൂപ്പിന് പരിശീലനം നല്‍കി

വയനാട് സമ്പൂര്‍ണ്ണ ആദിവാസി സാക്ഷരതാ പദ്ധതിയിലെ   ജില്ലാ റിസോഴ്‌സ് ഗ്രൂപ്പ് അംഗങ്ങള്‍ക്ക് ഡയറ്റിന്റെ നേതൃത്വത്തില്‍ ദ്വിദിന റെസിഡന്‍ഷ്യല്‍ പരിശീലനം നല്‍കി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി.നസീമ പരിശീലനം ഉദ്ഘാടനം ചെയ്തു. ഡയറ്റ് പ്രിന്‍സിപ്പാള്‍ ഇ.ജെ.ലീന അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എം.ഷൈജു, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സുഭദ്ര നായര്‍, ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഇബ്രാഹിം തോണിക്കര, സംസ്ഥാന സാക്ഷരതാ മിഷന്‍ അസി. ഡയറക്ടര്‍ സന്ദീപ് ചന്ദ്രന്‍, ഡയറ്റ് സീനിയര്‍ ലക്ചര്‍മാരായ കെ.കെ.സന്തോഷ്‌കുമാര്‍, പി.പ്രദീപ്കുമാര്‍, എസ്.എസ്.എ പ്രോഗ്രാം ഓഫീസര്‍മാരായ അബ്ദുല്‍ അസീസ്, സജി മോന്‍, സാക്ഷരതാ മിഷന്‍ ജില്ലാകോ-ഓര്‍ഡിനേറ്റര്‍ പി.എന്‍.ബാബു, അസി. കോ-ഓര്‍ഡിനേറ്റര്‍ ടി.വി.ശ്രീജന്‍ എന്നിവര്‍ സംസാരിച്ചു.

    മുതിര്‍ന്ന പഠിതാക്കളുടെ മനശാസ്ത്രപരമായ സവിശേഷതകള്‍, ഇന്‍സ്ട്രക്ടര്‍മാരുടെ ചുമതലകള്‍, പഠന സന്നദ്ധ പ്രവര്‍ത്തനങ്ങള്‍, മൂല്യ നിര്‍ണ്ണയം എന്ത് എങ്ങനെ, ഭാഷാപഠനം, പരിസ്ഥിതി, ഗണിതം എന്നീവിഷയങ്ങളില്‍ റിസോഴ്‌സ് പേഴ്‌സണ്‍മാരായ കെ.കെ.സന്തോഷ്‌കുമാര്‍, പി.പ്രദീപ്കുമാര്‍, പി.എന്‍.ബാബു, ടി.വി.ശ്രീജന്‍, എ.സി.ഉണ്ണികൃഷ്ണന്‍, അരവിന്ദാക്ഷന്‍ മാസ്റ്റര്‍ എന്നിവര്‍ ക്ലാസെടുത്തു. റിസോഴ്‌സ് ഗ്രൂപ്പ് അംഗങ്ങള്‍ ജില്ലയിലെ 2200 ആദിവാസി ഇന്‍സ്ട്രക്ടര്‍മാര്‍ക്ക് ബ്ലോക്ക്, മുനിസിപ്പല്‍, പഞ്ചായത്ത് തലത്തില്‍ പരിശീലനം നല്‍കും.

date