Skip to main content

പ്ലീ ബാര്‍ഗൈനിങ് സെമിനാര്‍ ഇന്ന് ബാര്‍ അസോസിയേഷന്‍ ഹാളില്‍ 

 

കോടതികളില്‍ വര്‍ഷങ്ങളായി കെട്ടിക്കിടക്കുന്ന ക്രിമിനല്‍ കേസുകള്‍ തീര്‍പ്പുകല്‍പ്പിക്കാനായുള്ള പ്ലീ ബാര്‍ഗൈനിങ് വിഷയത്തില്‍ ഇന്ന് (ജനുവരി നാല്) ഉച്ചയ്ക്ക് രണ്ടിന് പാലക്കാട് ബാര്‍ അസോസിയേഷന്‍ ഹാളില്‍ സെമിനാര്‍ നടത്തും. വിശ്വാസിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ബാര്‍ അസോസിയേഷന്റെ സഹകരണത്തോടെയാണ് സെമിനാര്‍ നടത്തുന്നത്. ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. ടി.ഗിരി അധ്യക്ഷനാവും.

കേരള ഹൈകോടതി മുന്‍ ജഡ്ജി എബ്രഹാം മാത്യൂ 'പ്ലീ ബാര്‍ഗൈനിങും തെളിവ് നിയമങ്ങളുടെ അംഗീകാരവും' എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തും. പാലക്കാട് ജില്ലാ ജഡ്ജ് കെ.പി ഇന്ദിര, ജില്ലാ കലക്ടര്‍ ഡി ബാലമുരളി മുഖ്യാതിഥികളാവും. ജില്ലാ ഗവ. പ്ലീഡര്‍ അഡ്വ. പി അനില്‍, കേരള ബാര്‍ കൗണ്‍സില്‍ അംഗം അഡ്വ. പി. ശ്രീപ്രകാശ്, വിശ്വാസ് സെക്രട്ടറി പി. പ്രേംനാഥ്, ബാര്‍ അസോസിയേഷന്‍ സെക്രട്ടറി ജി.ജയചന്ദ്രന്‍ എന്നിവര്‍ സംസാരിക്കും

date