Skip to main content

സി-ഡിറ്റില്‍ ദൃശ്യ മധ്യമ  കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

 

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സി-ഡിറ്റിന്റെ കവടിയാര്‍ കേന്ദ്രത്തില്‍ വിവിധ ദൃശ്യ മാധ്യമ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇന്‍ സൗണ്ട് ഡിസൈന്‍ & എഞ്ചിനീയറിംഗ്, ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍, ഡിപ്ലോമ കോഴ്സ് ഇന്‍ വെബ് ഡിസൈന്‍ & ഡെവലപ്മെന്റ്, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ വീഡിയോഗ്രാഫി, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ നോണ്‍ ലീനിയര്‍ എഡിറ്റിംഗ് (റഗുലര്‍/ഈവനിംഗ്), സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഡിജിറ്റല്‍ സ്റ്റില്‍ ഫോട്ടോഗ്രാഫി (റഗുലര്‍/ഈവനിംഗ്) കോഴ്സുകള്‍ക്കാണ് അപേക്ഷിക്കാന്‍ അവസരം. ഡിജിറ്റല്‍ സ്റ്റില്‍ ഫോട്ടോഗ്രാഫി കോഴ്‌സിന് എസ്.എസ്.എല്‍.സി.യും മറ്റുള്ളവയ്ക്ക് പ്ലസ് ടു.വുമാണ് യോഗ്യത. അപേക്ഷ സമര്‍പ്പിക്കാനുളള അവസാന തീയതി ജനുവരി 10. താത്പര്യമുളളവര്‍ തിരുവനന്തപുരം കവടിയാര്‍ ടെന്നീസ് ക്ലബിനു സമീപമുളള സി-ഡിറ്റ് കമ്മ്യൂണിക്കേഷന്‍ കോഴ്സ് ഡിവിഷനുമായി ബന്ധപ്പെടുക. ഫോണ്‍: 0471-2721917/8547720167, വെബ്സൈറ്റ്: https://mediastudies.cdit.org.

date