Skip to main content

കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

സംസ്ഥാനത്തെ വോട്ടര്‍ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട് കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു. ഈ വോട്ടര്‍ പട്ടികയില്‍ തിരുത്തലുകളോ, പരാതികളോ ഉണ്ടെങ്കില്‍ ഈ മാസം 15 വരെ ഉന്നയിക്കാമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു. പുറത്തിറക്കിയ കരട് വോട്ടര്‍പട്ടിക താലൂക്ക്/വില്ലേജ് ഓഫിസുകളില്‍ പരിശോധനയ്ക്കായി ലഭിക്കും. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്സൈറ്റിലും  (ceo.kerala.gov.in), കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ (electoralsearch.in) പോര്‍ട്ടലിലും  പട്ടികയുടെ പകര്‍പ്പ് ലഭ്യമാണ്. പട്ടികയിലെ വിവരങ്ങളില്‍ മാറ്റം വരുത്തുന്നതിനോ, പുതുതായി പേരു ചേര്‍ക്കുന്നതിനോ, തടസങ്ങള്‍ ഉന്നയിക്കുന്നതിനോ ഈ വെബ്സൈറ്റുകള്‍ മുഖാന്തരം ഓണ്‍ലൈനായി അപേക്ഷിക്കാം.

date