Skip to main content

പന്തളം മുന്‍സിപ്പാലിറ്റിയിലെ വിദ്യാലയങ്ങളില്‍ ടാലന്റ് ഡേ ഇന്ന് (4)

സംസ്ഥാനത്ത് ആദ്യമായി പൊതു വിദ്യാഭ്യാസ ഗവേഷണം എന്ന നിലയില്‍ ടാലന്റ് ലാബ് സാധ്യത എല്ലാ വിദ്യാലയങ്ങളിലും അന്വേഷിക്കുന്നതിന്റെ ഭാഗമായി ഇന്ന് (4) പന്തളം മുന്‍സിപ്പാലിറ്റി പരിധിയിലെ 14 സ്‌കൂളുകളില്‍ രാവിലെ 10 മുതല്‍ നാലു വരെ ടാലന്റ് ഡേ നടക്കും. സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ സമിതി നേതൃത്വത്തില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന പരിപാടിയാണിത്.

വിദ്യാലയങ്ങളില്‍ കുട്ടികളുടെ വ്യത്യസ്തമായ കഴിവുകള്‍ കണ്ടെത്തി പ്രോത്സാഹനവും പരിശീലനവും നല്‍കി അംഗീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കുന്ന പദ്ധതിയാണ് ടാലന്റ് ലാബ്. ടാലന്റ് ലാബിന്റെ പ്രായോഗിക പരിശീലന പരിപാടി എങ്ങനെ നടപ്പാക്കണമെന്ന് സര്‍ക്കാര്‍ ഒരു പ്രോജക്റ്റ് മുന്നോട്ടുവെച്ചിരുന്നു. പന്തളത്ത് ഇന്ന് (4) നടക്കുന്ന ടാലന്റ് ഡേയ്ക്ക് മുന്നോടിയായി പന്തളം ബി.ആര്‍.സിയില്‍ അധ്യാപകര്‍, വിവിധ മേഖലയില്‍ പ്രഗല്‍ഭരായ 40 പേര്‍ക്കായി പരിശീലനം സംഘടിപ്പിച്ചു. പരിശീലനത്തില്‍ ഡോ ടി.പി കലാധരന്‍, സി.ആര്‍.സി പരിശീലകയായ ഷമീന ബാനു ക്ലാസുകള്‍ നയിച്ചു. പൊതുവിദ്യാഭ്യാസ യജ്ഞം ജില്ലാ കോഡിനേറ്റര്‍ രാജേഷ് എസ്. വള്ളിക്കോട്, റിസര്‍ച്ച് ഓഫീസര്‍മാരായ നിഷി എം.കെ, വിനീഷ്എന്നിവര്‍ നേതൃത്വം നല്‍കി. 

ടാലന്റ് ഡേയില്‍ പങ്കെടുക്കുന്ന കഴിവുകളെ പ്രാദേശിക വിദഗ്ധരും അധ്യാപകരും വിലയിരുത്തും. കുട്ടികളുടെ കഴിവുകള്‍ ഏത് മേഖലയില്‍ ആണെന്ന് കണ്ടെത്തിയതിനു ശേഷം ആ മേഖലയില്‍ വിദഗ്ധരുടെ പരിശീലനം ഉള്‍പ്പെടുത്തി കഴിവുകള്‍ വികസിപ്പിക്കുകയാണ് ടാലന്റ് ലാബിന്റെ ഉദ്ദേശം. 

date