Skip to main content

ലൈഫ് മിഷന്‍  കുടുംബസംഗമവും  അദാലത്തും ജനുവരി 6 ന് തുടങ്ങും ജില്ലാതല സംഗമം 19 ന് നെടുങ്കണ്ടത്ത്

ജില്ലയിലെ ലൈഫ് മിഷന്‍ ഗുണഭോക്താക്കളുടെ ആദ്യ കുടുംബസംഗമവും അദാലത്തും കട്ടപ്പന നഗരസഭയില്‍ ജനുവരി 6 ന് നടക്കും. രാവിലെ 10ന് നഗരസഭ ടൗണ്‍ ഹാളില്‍  നഗരസഭ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴിയുടെ അധ്യക്ഷതയില്‍ സംഗമത്തിന്റെ ഉദ്ഘാടനം റോഷി അഗസ്റ്റിന്‍ എം.എല്‍.എ നിര്‍വഹിക്കും. 11 മുതല്‍ അദാലത്ത് . സര്‍ക്കാരിന്റെ സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷാ പദ്ധതി ആണ് ലൈഫ് മിഷന്‍. കേരളത്തിലെ എല്ലാ ഭൂരഹിതര്‍ക്കും, ഭൂരഹിത ഭവനരഹിതര്‍ക്കും, ഭവനം പൂര്‍ത്തിയാകാത്തവര്‍ക്കും ,നിലവിലുള്ള പാര്‍പ്പിടം വാസയോഗ്യമല്ലാത്തവര്‍ക്കും സുരക്ഷിതവും മാന്യവുമായ പാര്‍പ്പിട സംവിധാനം ഒരുക്കി നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം. അഴുത ബ്ലോക്കില്‍ ജനുവരി 7 ന് രാവിലെ 10.00ന് വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലും തൊടുപുഴ നഗരസഭയില്‍ ജനു  09 ന് രാവിലെ 10.00 ന് തൊടുപുഴ നഗരസഭ ഹാള്‍, ഇടുക്കി ബ്ലോക്കില്‍ 13 ന് രാവിലെ 10 ന് തടിയമ്പാട് ഫാത്തിമ മാതാ പാരിഷ് ഹാള്‍, കട്ടപ്പന ബ്ലോക്കില്‍ 13 ന് രാവിലെ 10 ന് മുന്‍സിപ്പല്‍ ടൗണ്‍ ഹാള്‍, ഇളംദേശം ബ്ലോക്കില്‍ 16 ന് രാവിലെ 10.00 ന് ആലക്കോടുള്ള ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് ഹാള്‍,  അടിമാലി ബ്ലോക്കില്‍ 16 ന് രാവിലെ 10.00ന് അടിമാലി ഗ്രാമപഞ്ചായത്ത് ഹാള്‍, ദേവികുളം ബ്ലോക്കില്‍ 18 ന് രാവിലെ 10.00ന് ദേവികുളം ഗവ.വി.എച്ച്.എസ്.എസ് ഓള്‍ഡ് മൂന്നാര്‍, നെടുങ്കണ്ടം ബ്ലോക്കില്‍ 19 ന് രാവിലെ 10.00 മണിക്ക് ' നെടുങ്കണ്ടം ഗവ.ഹൈസ്‌കൂള്‍ ഗ്രൗണ്ടിലുമാണ് സംഗമങ്ങള്‍ നടക്കുന്നത്.
ലൈഫ്  ഗുണഭോക്താക്കള്‍ക്ക് സംസ്ഥാന- കേന്ദ്ര ' സര്‍ക്കാരുകളുടെ വിവിധ ക്ഷേമപദ്ധതികളും സേവനങ്ങളും നേരിട്ട് ലഭ്യമാക്കുന്നതിന്  ഇരുപതോളം സര്‍ക്കാര്‍  വകുപ്പുകളുടെ പങ്കാളിത്തം  അദാലത്തുകളില്‍ ഉണ്ടാകും.  ലീഡ് ബാങ്കും പങ്കെടുക്കും. ജനപ്രതിനിധികള്‍ , രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകര്‍ ,വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ജില്ലാതല സംഗമം ജനുവരി 19ന് നെടുങ്കണ്ടത്ത് നടക്കും.

 

date