ആരോഗ്യ ബോധവത്ക്കരണവും ജനകീയ കൂട്ട നടത്തവും സംഘടിപ്പിച്ചു
അടിമാലി ഗ്രാമപഞ്ചായത്തിന്റെയും ദേവിയാര്‍ കോളനി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ജീവിത ശൈലി രോഗ നിയന്ത്രണ ബോധവത്ക്കരണവും ജനകീയ കൂട്ട നടത്തവും സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ദീപാരാജീവ് നിര്‍വ്വഹിച്ചു. സംസ്ഥാന സര്‍ക്കാര്‍ നടത്തി വരുന്ന ആര്‍ദ്രം പദ്ധതിയുടെ ഭാഗമായാണ് ജനകീയ ക്യാമ്പയിന്‍ നടന്നത്. ദേവിയാര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ആരംഭിച്ച കൂട്ട നടത്തം ഇരുമ്പുപ്പാലം ടൗണില്‍ സമാപിച്ചു.
ആരോഗ്യ സംരക്ഷണത്തിനായി പാലിക്കേണ്ട നിര്‍ദ്ദേശങ്ങളും ,വിവിധ ജീവിത ശൈലി രോഗങ്ങളുടെ ലക്ഷണങ്ങളെക്കുറിച്ചും സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചും ആരോഗ്യ വിഭാഗം ജീവനക്കാര്‍ പൊതുജനങ്ങള്‍ക്ക് ബോധവത്ക്കരണം നല്‍കി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം പി വര്‍ഗ്ഗീസ്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ മേരി യാക്കോബ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എം.എന്‍ ശ്രീനിവാസന്‍, പഞ്ചായത്തംഗങ്ങളായ കെ.എസ് സിയാദ്, ഇ.പി ജോര്‍ജ്, രജനി സതീശന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, കുടുബശ്രീ, അംഗന്‍വാടി ജീവനക്കാര്‍ തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു.
- Log in to post comments