Post Category
നിയമ സേവന പാനല്‍ അഭിഭാഷകര്‍ക്കായി ദ്വിദിന പരിശീലന ക്ലാസ് ആരംഭിച്ചു
ഇടുക്കി ജില്ലയിലെ നിയമ സേവന പാനല്‍ അഭിഭാഷകര്‍ക്കായുള്ള ദ്വിദിന പരിശീലന ക്ലാസ്, തൊടുപുഴ സീസര്‍ പാലസ് ഹോട്ടലില്‍ ആരംഭിച്ചു. ഇടുക്കി ജില്ലയിലെ വിവിധ കോടതികളില്‍ നിന്നുമുള്ള 120 ഓളം അഭിഭാഷകര്‍ പങ്കെടുക്കുന്ന പരിശീലന പരിപാടി ഇടുക്കി ജില്ലാ ജഡ്ജിയും ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി ചെയര്‍മാനുമായ മുഹമ്മദ് വസിം ഉദ്ഘാടനം ചെയ്തു. തൊടുപുഴ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വക്കേറ്റ് ജോളി ജെയിംസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറി ദിനേശ് .എം. പിള്ള സ്വാഗതം ആശംസിച്ചു. മുതിര്‍ന്ന പാനല്‍ അഭിഭാഷകര്‍ എ. റഹീം കൃതജ്ഞത രേഖപ്പെടുത്തി. പരിശീലന പരിപാടി റിട്ടയേഡ് ജില്ലാ ജഡ്ജിമാരായ പ്രേമചന്ദ്രന്‍, ഫ്രാന്‍സിസ്, അഭിഭാഷകരായ സലാഡ്, ബോബി ജോര്‍ജ്, പ്രിന്‍സ് പാണനാല്‍ എന്നിവര്‍ ചേര്‍ന്ന് നയിച്ചു.
date
- Log in to post comments