വളര്‍ന്നു വരുന്നത് ചരിത്രബോധമുള്ള തലമുറ: രാമചന്ദ്രന്‍ കടന്നപ്പള്ളി
ചരിത്രത്തെക്കുറിച്ച് ഏറെ തിരിച്ചറിവുള്ള തലമുറയാണ് വളര്‍ന്നു വരുന്നതെന്ന് തുറമുഖ-പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. സംസ്ഥാന പുരാരേഖാ വകുപ്പും സാംസ്‌കാരികകാര്യ വകുപ്പും വൈലോപ്പിളളി സംസ്‌കൃതി ഭവനില്‍ സംഘടിപ്പിച്ച കേരള ചരിത ക്വിസ് മത്സരത്തിന്റെ വിജയികള്‍ക്ക് സമ്മാനദാനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഇന്ന് കുട്ടികള്‍ ചരിത്രത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ശ്രമിക്കുന്നുണ്ട്. മികച്ച ചിന്താ ശേഷിയുളള തലമുറയെ വാര്‍ത്തെടുക്കാനും മഹാരഥ•ാരെ കുറിച്ച് അറിവു പകര്‍ന്നു നല്‍കാനും അധ്യാപകരും രക്ഷിതാക്കളും ശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു. ക്വിസ് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ എറണാകുളം അയ്യപ്പന്‍കാവ് എസ്.എന്‍.എച്ച്.എസ്.എസിലെ വിദ്യാര്‍ഥികള്‍ക്കും മറ്റ് മത്സരാര്‍ഥികള്‍ക്കും മന്ത്രി സമ്മാനം നല്‍കി.
വി.കെ. പ്രശാന്ത് എം എല്‍ എ അധ്യക്ഷത വഹിച്ച ചടങ്കില്‍ പുരാരേഖാ വകുപ്പ് ഡയറക്ടര്‍ ജെ. രജികുമാര്‍ സ്വാഗതം പറഞ്ഞു. നഗരാസൂത്രണ സ്ഥിരം സമിതി ചെയര്‍മാന്‍ പാളയം രാജന്‍, പുരാവസ്തു-പുരാരേഖാ -സാംസ്‌കാരിക വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.പി. 02/2020)
- Log in to post comments