Skip to main content

അപേക്ഷ ക്ഷണിച്ചു

കെൽട്രോൺ നടത്തുന്ന കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആന്റ് മെയിന്റനൻസ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു, ഐറ്റിഐ, ഡിപ്ലോമ, ബി.ടെക്ക് ആണ് യോഗ്യത. പ്രായപരിധി ഇല്ല. ഇലക്‌ട്രോണിക്‌സ്, കമ്പ്യൂട്ടർ ഹാർഡ്‌വെയർ, നെറ്റ് വർക്ക്, ലാപ്‌ടോപ് റിപെയർ, ഐഒറ്റി, സിസിറ്റിവി ക്യാമറ ആന്റ് മൊബൈൽ ടെക്‌നോളജി മേഖലയിൽ ആയിരിക്കും പരിശീലനം. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി തിരുവനന്തപുരം കെൽട്രോൺ നോളഡ്ജ് സെന്ററിൽ നേരിട്ടെത്തി അപേക്ഷ നൽകാം.  ksg.keltron.in ൽ അപേക്ഷാ ഫോം ലഭ്യമാണ്. സമർപ്പിക്കേണ്ട അവസാന തീയതി ജനുവരി 31. വിശദവിവരങ്ങൾക്ക്: 0471-2325154/4016555.
പി.എൻ.എക്സ്.41/2020

date