കുടുംബ സംഗമവും അദാലത്തും 10 ന്
പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ലൈഫ് മിഷന്‍ ഗുണഭോക്താക്കളുടെ കുടുംബസംഗമവും ആദാലത്തും ജനുവരി 10 ന് രാവിലെ 9.30 മുതല്‍ സൂരജ് ഓഡിറ്റോറിയത്തില്‍ നടക്കും. ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. കെ ദാസന്‍ എം.എല്‍എ അധ്യക്ഷത വഹിക്കും. വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാര്‍, ജില്ലാ പഞ്ചായത്തംഗങ്ങള്‍, തദ്ദേശസ്വയംഭരണ സ്ഥാപനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എ.ടി മനോജ്കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.എം ശോഭ സ്വാഗതവും ജോയിന്റ് ബിഡിഒ ശീതള നന്ദിയും പറയും.
ജോബ് ഫെയര്‍ ജില്ലാതല ഉദ്ഘാടനം ആറിന്
ഐ.ടി.ഐ കോഴ്‌സ് കഴിഞ്ഞിറങ്ങുന്നവരുടെ ജോബ് ഫെയറിന്റെ ജില്ലാതല ഉദ്ഘാടനം ജനുവരി ആറിന് കോഴിക്കോട് എ പ്രദീപ്കുമാര്‍ എം.എല്‍.എ നിര്‍വ്വഹിക്കും. ജോബ്‌ഫെയറില്‍ പങ്കെടുക്കാന്‍ ഐ,ടി.ഐ പാസ്സായ ട്രെയിനികള്‍ക്കും കമ്പനികള്‍ക്കും സ്‌പോട്ട് രജിസ്‌ട്രേഷന്‍ ചെയ്യാമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
- Log in to post comments