'ഷീ സ്‌കില്‍സ് എക്‌സിബിഷന്‍ 2020' നടത്തി
കൊച്ചി : ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള അസാപിന്റെ ആഭിമുഖ്യത്തില്‍ 'ഷീ സ്‌കില്‍സ് എക്‌സിബിഷന്‍ 2020' നടത്തി. കളമശ്ശേരി ഗവഃ പോളി ടെക്‌നിക് കോളേജില്‍ വി.കെ.ഇബ്രാഹീംകുഞ്ഞ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. യുവ സംരംഭകയും സിവ മറ്റേണിറ്റി വെയര്‍ മാനേജിങ് ഡയറക്ടറുമായ മേയ് ജോയ് വിദ്യാര്‍ത്ഥികളുമായി സംവദിച്ചു.
ജില്ലാ വ്യവസായകേന്ദ്രം മാനേജര്‍ എസ്.ഷീബ, ലീഡ് ഡിസ്ട്രിക്ട് മാനേജര്‍ സതീഷ് എന്നിവര്‍ സര്‍ക്കാര്‍ സംരംഭക പദ്ധതികള്‍ വിശദീകരിച്ചു. അസാപ് ജില്ലാ പ്രോഗ്രാം മാനേജര്‍ നീതു സത്യന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്ലാനിങ് ഓഫീസര്‍ ലിറ്റി മാത്യു, വാര്‍ഡ് കൗണ്‍സലര്‍ എ.എ.പരീത്, ഗവഃ പോളി ടെക്‌നിക് കോളേജ് കളമശ്ശേരി പ്രിന്‍സിപ്പല്‍ വി.എന്‍.ലീല തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററുകളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ പങ്കെടുത്തു.
- Log in to post comments