Skip to main content

ലൈഫ് കുടുംബ സംഗമം; വീടെന്ന സ്വപ്നം സാക്ഷാല്‍ക്കരിച്ചവരുടെ അപൂര്‍വ സംഗമ വേദിയായി

 

കോലഞ്ചേരി: വീടെന്ന ദീര്‍ഘകാല സ്വപ്നം സാക്ഷാത്കരിച്ചവരുടെ അപൂര്‍വ സംഗമ വേദിയായി ലൈഫ് മിഷന്‍ കുടുംബ സംഗമം. സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ്മിഷന്‍ പദ്ധതിയിലൂടെ വടവുകോട് ബ്ലോക്ക് പരിധിയില്‍ വീട് യാഥാര്‍ത്ഥ്യമാക്കിയവരുടെ കോലഞ്ചേരിയില്‍ നടന്ന സംഗമമാണ് ശ്രദ്ധേയമാ'യത്. ബ്ലോക്ക് പരിധിയില്‍ 6 പഞ്ചായത്തുകളിലായി 251 ഗുണഭോക്താക്കളാണ്  പദ്ധതിയിലൂടെ വീട് യഥാര്‍ത്ഥ്യമാക്കിയത്. ഐക്കരനാട്  20, പൂതൃക്ക 27, കൂന്നത്തുനാട് 77, മഴുവന്നൂര്‍  78, തിരുവാണിയൂര്‍21, പുത്തന്‍കുരിശ്28 എന്നിങ്ങനെയാണ് പഞ്ചായത്ത് തിരിച്ചുള്ള കണക്ക്. വീടെന്ന  സ്വപ്നം യാഥാര്‍ത്ഥ്യമാക്കുക എന്ന വെല്ലുവിളിയാണ് ഇവര്‍ പദ്ധതിയിലൂടെ മറികടന്നത്. ഇതിന്റെ ആഹ്ലാദം പങ്കിടുന്ന മുഹൂര്‍ത്തം കൂടിയായി കുടുംബ സംഗമം മാറി.  സംഗമത്തിന്റെ ഭാഗമായി ഗുണഭോക്താക്കളുടെ വിവിധ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സ്റ്റാളുകള്‍ പ്രവര്‍ത്തിച്ചതും പ്രശംസ പിടിച്ചു പറ്റി. തദ്ദേശ സ്വയം ഭരണം, സിവില്‍ സപ്ലൈസ് കൃഷി, സാമൂഹ്യ നീതി, കുടുംബശ്രീ, ഐ.ടി, ഫിഷറീസ്, തൊഴിലുറപ്പ്, വ്യവസായം, പട്ടികജാതിവര്‍ഗ്ഗം തുടങ്ങി 18 സര്‍ക്കാര്‍ വകുപ്പുകളാണ് സംഗമത്തിലെത്തിയവര്‍ക്ക് വിവിധ സേവനങ്ങള്‍ നല്‍കിയത്.
 

date