നിര്‍ധനര്‍ക്ക് വീടൊരുക്കുന്നതില്‍ ലൈഫ് ഭവന പദ്ധതി മാതൃക: വി.പി.സജീന്ദ്രന്‍ എം.എല്‍.എ
കോലഞ്ചേരി: പാവപ്പെട്ടവന് വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കുന്നതില്‍ ലൈഫ് പദ്ധതി മാത്യകയാണെന്ന് വി.പി.സജീന്ദ്രന്‍ എം.എല്‍.എ അഭിപ്രായപ്പെട്ടു. ലൈഫ് മിഷന്‍ പദ്ധതി പ്രകാരം വീട് ലഭിച്ച ഗുണഭോക്താക്കളുടെ വടവുകോട് ബ്ലോക്ക് തല കുടുംബ സംഗമം കോലഞ്ചേരിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാധാരണക്കാരന്റെ ഏറ്റവും വലിയ സ്വപ്നമാണ് വീട് എന്ന് മനസിലാക്കിയാണ് സാമ്പത്തീക പ്രതിസന്ധികള്‍ക്കിടയിലും ലൈഫ് മിഷന് സര്‍ക്കാര്‍ കൈതാങ്ങാകുന്നത്. രണ്ട് പ്രളയത്തെ അതിജീവിച്ചതു പോലെ തന്നെ ഭവന രഹിതരുടെ സ്വപ്നം പൂവണിയിക്കുന്നതിലും സര്‍ക്കാരുകള്‍ പ്രതിഞ്ജാബദ്ധമാണെന്നും എം.എല്‍.എ കൂട്ടിച്ചേര്‍ത്തു. വടവുകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗൗരി വേലായുധന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ്മാരായ അമ്മുക്കുട്ടി സുദര്‍ശനന്‍, ഷിജി അജയകുമാര്‍, കെ.സി.പൗലോസ്, പി.കെ.വേലായുധന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ അനു.ഇ.വര്‍ഗീസ്, സി.ഡി.പത്മാവതി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എന്‍.എന്‍.രാജന്‍, ലത സോമന്‍, ബീന കുര്യാക്കോസ്, അംഗങ്ങളായ ടി.ഡി.ബിനു, ഷൈജ അനില്‍, കെ.പി.വിനോദ് കുമാര്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ പോള്‍ വെട്ടിക്കാടന്‍, ലിസി അലക്‌സ്, എ.ഡി.സി. ശ്യാമലക്ഷ്മി, ലൈഫ്മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എണസ്റ്റ് തോമസ്, ഡോ.വിനോദ് പൗലോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനീഷ് പുല്യാട്ടേല്‍ സ്വാഗതവും ബി.ഡി.ഒ ഷൈമോന്‍ ജോസഫ് നന്ദിയും പറഞ്ഞു. ബ്ലോക്ക് പരിധിയിലെ ആറ് ഗ്രാമപഞ്ചായത്തുകളില്‍ നിന്നുള്ള 251 ലൈഫ് ഗുണഭോക്താക്കളാണ് സംഗമത്തില്‍ പങ്കെടുത്തത്. സംഗമത്തിനെത്തിയ ഗുണഭോക്താക്കളുടെ സര്‍ക്കാര്‍ വകുപ്പുകളുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി 18 സര്‍ക്കാര്‍ വകുപ്പുകളുടെ സ്റ്റാളുകളും കുടുംബ സംഗമത്തില്‍ പ്രവര്‍ത്തിച്ചു.
- Log in to post comments