Skip to main content

ദേശീയ സമ്മതിദായക ദിനം ഇന്ന് (ജനുവരി 25)

ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ രൂപീകൃതമായ ജനുവരി 25 ദേശീയ സമ്മതിദായക ദിനമായി ആചരിക്കും. ജനാധിപത്യത്തിന്റെ ആശയം വ്യാപിപ്പിക്കുന്നതിനും സമ്മതിദാനാവകാശത്തിന്റെ വിനിയോഗം പ്രോത്സാഹിപ്പിക്കുന്നതിനുമായി സര്‍ക്കാര്‍ ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രതിജ്ഞാചടങ്ങ് സംഘടിപ്പിക്കും. എല്ലാ വകുപ്പ് മേധാവികളും ജില്ലാ കളക്ടര്‍മാരും പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങളുടെ മേധാവികളും 25 ന് രാവിലെ 11 ന് പ്രതിജ്ഞ എടുക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് പൊതുഭരണ വകുപ്പ് അറിയിച്ചു.

പി.എന്‍.എക്‌സ്.298/18

date