Post Category
കിക്മയിൽ എം.ബി.എ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു
സംസ്ഥാന സഹകരണ യൂണിയന്റെ നെയ്യാർഡാമിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) എം.ബി.എ കോഴ്‌സിന് അപേക്ഷിക്കാം. സർവകലാശാലയുടെയും എ.ഐ.സി.റ്റിയുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവൽസര കോഴ്‌സിൽ ഫിനാൻസ്, മാർക്കറ്റിംഗ്, ഹ്യൂമൺ റിസോഴ്‌സ്, സിസ്റ്റം എന്നിവയിൽ ഡ്യൂവൽ സ്‌പെഷ്യലൈസേഷന് അവസരമുണ്ട്. സഹകരണ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ആശ്രിതർക്ക് പ്രത്യേക സ്‌കോളർഷിപ്പും എസ്.സി/എസ്.റ്റി വിദ്യാർഥികൾക്ക് സർക്കാർ യൂണിവേഴ്‌സിറ്റി നിബന്ധനകൾക്ക് വിധേയമായി ഫീസ് ആനുകൂല്യവും ലഭിക്കും.
50 ശതമാനം മാർക്കോടെ ഡിഗ്രിയും കെമാറ്റ്, സിമാറ്റ് യോഗ്യതയും ഉള്ളവർക്കും അവസാന വർഷ ഡിഗ്രി വിദ്യാർഥികൾക്കും 20ന് മുമ്പ് നേരിട്ടോ, ഓൺലൈൻ ആയോ അപേക്ഷ നൽകാം. കൂടുതൽ വിവരങ്ങൾക്ക് www.kicmakerala.in, 8547618290, 9995302006.
പി.എൻ.എക്സ്.52/2020
date
- Log in to post comments