Skip to main content

ഇ.എം.എസിനെ കാട്ടിക്കൊടുത്താല്‍ 1000 ഉറുപ്പിക സമ്മാനം, ശൂദ്രര്‍ക്കും ഈഴവര്‍ക്കും സ്വര്‍ണ ധരിക്കാന്‍ അനുവദിച്ച നീട്ട് ; ചരിത്രത്തിന്റെ നേര്‍സാക്ഷ്യമായി ചരിത്ര പ്രദര്‍ശനം

 

ആലപ്പുുഴകേരളത്തിന്റെ ആദ്യ മുഖ്യമന്ത്രി ഇ.എം.എസ്നമ്പൂതിരിപ്പാടിനെ രാജ്യ രക്ഷാ നിയമപ്രകാരം അറസ്റ്റ് ചെയ്യുന്നതിന് കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 1000 ഉറുപ്പിക ഇനാം നല്‍കുമെന്ന ജില്ല പോലീസ് സൂപ്രണ്ട് നല്‍കിയ പരസ്യംശൂദ്രര്‍ക്കും ഈഴവര്‍ക്കും സ്വര്‍ണാഭരണം ധരിക്കുന്നതിന് അനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവ്ആദ്യ കേരള മന്ത്രിസഭയിലെ അംഗങ്ങളുടെ ഗ്രൂപ്പ് ഫോട്ടോപുലയരുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യം നല്‍കിക്കൊണ്ടുള്ള ഉത്തരവ് തുടങ്ങി ചരിത്ര മുഹൂര്‍ത്തങ്ങളുടെ നേര്‍സാക്ഷ്യമായി സംസ്ഥാന പുരാരേഖ വകുപ്പ് ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച ചരിത്രപ്രദര്‍ശനം ശ്രദ്ധേയമായിജില്ല പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിദ്യാഭ്യാസ വകുപ്പുും ജില്ല സാമൂഹ്യ ശാസ്ത്ര കൗണ്‍സിലും സംയുക്തമായി വിദ്യാര്‍ത്ഥികളാല്‍ തയ്യാറാക്കിയ നാട്ടുവഴികള്‍ ചരിത്ര ഗ്രന്ഥത്തിന്‍റെ പ്രകാശനത്തിന് മുന്നോടിയായാണ് സസ്ഥാന പുരാരേഖ വകുപ്പിന്റെ ചരിത്ര പ്രദര്‍ശനം സംഘടിപ്പിച്ചത്തിരുവിതാംകൂര്‍കൊച്ചി സ്റ്റേറ്റുകളുടെ എംബ്ലംഗാന്ധിജിയുടെ ജീവിതവുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍മര്‍ദ്ദകരായ ഉദ്യോഗസ്ഥരെക്കുറിച്ച് എം.കെ.ജി എഴുതിയ ലേഖനം തുടങ്ങി വിദ്യാര്‍ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദ്യകരവും വിജ്ഞാന പ്രദവുമായിരുന്നു പ്രദര്‍ശനംജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് മണി വിശ്വനാഥ് ഉദ്ഘാടനം നിര്‍വഹിച്ചുജില്ല പഞ്ചായത്ത് സെക്രട്ടറി കെ.ആര്‍.ദേവദാസ് സാമൂഹ്യ ശാസ്ത്ര കൗണ്‍സില്‍ സെക്രട്ടറി ഡി.രഞ്ജന്‍പുരാരേഖ വകുപ്പ് പ്രതിനിധി സജീവ് എന്നിവര്‍ പ്രസംഗിച്ചുനിരവധി സ്കൂളുകളിലെ കുട്ടികള്‍ പ്രദര്‍ശനം കാണാന്‍ എത്തി.

 

date