അളവ് തൂക്കത്തില്‍ ക്രമക്കേട്: ഏഴ് ലക്ഷം രൂപ പിഴ ഈടാക്കി
ആലപ്പുഴ: ക്രിസ്തുമസ് അഘോഷങ്ങളുമായി ബന്ധപ്പെട്ട് വിപണിയില്‍ ഉണ്ടായ അളവ് തൂക്ക ക്രമക്കേടുകള്‍ക്കെതിരെ ലീഗല്‍ മെട്രോളജി വകുപ്പ് ജില്ലയില്‍ നടത്തിയ പരിശോധനയില്‍ 140 കേസുകള്‍ കണ്ടെത്തി. ഏഴ് ലക്ഷം രൂപ പിഴയിനത്തില്‍ ഈടാക്കി. ജില്ലയില്‍ നടത്തിയ നാനൂറിലേറെ പരിശോധനകളിലാണ് 140 കേസുകള്‍ കണ്ടെത്തിയത്. ക്യത്യത ഇല്ലാത്ത ത്രാസുകള്‍ ഉപയോഗിച്ചതിനും പാക്കറ്റുകളില്‍ ആവശ്യമായ രേഖപ്പെടുത്തലുകള്‍ ഇല്ലാതെ വില്‍പ്പന നടത്തിയതിനും വില്‍പ്പന വില സ്റ്റിക്കര്‍ ഉപയോഗിച്ച് മറച്ച് ഉയര്‍ന്ന വില ഈടാക്കിയതിനും തൂക്കത്തില്‍ കുറവ് വരുത്തി വില്‍പ്പന നടത്തിയതിനും നിയമാനുസ്യത ലൈസന്‍സില്ലാതെ സാധനങ്ങള്‍ പാക്ക് ചെയ്ത് വില്‍പ്പന നടത്തിയതിനുമാണ് പ്രധാനമായും കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.
മുദ്ര ചെയ്യാത്ത അളവ്തൂക്ക ഉപകരണം ഉപയോഗിച്ചതിന് 98 കേസുകളിലായി 230000 രൂപ പിഴ ഈടാക്കി. രേഖപ്പെടുത്തലുകള്‍ ഇല്ലാത്തതിനും അമിത വില ഈടാക്കിയതിനും പാക്കേജ്ഡ് കമ്മോഡിറ്റികളുമായി ബന്ധപ്പെട്ട് 38 കേസുകളിലായി 460000 രൂപ പിഴയും തൂക്കതില്‍ തട്ടിപ്പ് നടത്തിയതിന് 4 കേസുകളിലായി 10000 രൂപ പിഴയ ഈടാക്കി. എട്ട് കേസുകളില്‍ തുടര്‍ നടപടികള്‍ സ്വീകരിച്ച് വരുന്നു.
അസിസ്റ്റന്റ് കണ്‍ട്രോളര്‍മാരായ എം.ആര്‍. ശ്രീകുമാര്‍, എസ്. ഷേക് ഷിബു, സീനിയര്‍ ഇന്‍സ്‌പെക്റ്റര്‍ ഷൈനി വാസവന്‍, ഇന്‍സ്‌പെക്ടര്‍മാരായ കെ.കെ. ഉദയന്‍, ബിനു ബലക്, പി. പ്രവീണ്‍, ബി. മുരളീധരന്‍ പിള്ള, ആര്‍.എസ്. രഞ്ചിത് എന്നിവര്‍ പരിശോധനകള്‍ക്ക് നേത്യത്വം നല്‍കി.
- Log in to post comments