Skip to main content

സൗജന്യ കര്‍ഷക പരിശീലനം

 

 

ആലപ്പുഴ: ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറി പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കര്‍ഷകര്‍ക്കായി സൗജന്യ പരിശീലനം നല്‍കുന്നു. ജനുവരി എട്ടിന് കാട വളര്‍ത്തല്‍, 14, 15 തീയതികളില്‍ മുട്ടക്കോഴി വളര്‍ത്തല്‍, 21ന് ടര്‍ക്കി വളര്‍ത്തല്‍, 28ന് താറാവ് വളര്‍ത്തല്‍ എന്നിവയിലാണ് പരിശീലനം. താല്‍പര്യമുള്ളവര്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം. പങ്കെടുക്കുന്നവര്‍ക്ക് പരിശീലനശേഷം സര്‍ട്ടിഫിക്കറ്റ് നല്‍കും. വിശദവിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും ഫോണ്‍: 0479-2457778.

 

 

date