Skip to main content

വൈഗയിലേക്ക് പ്രതീക്ഷയോടെ വിദേശ സംരംഭകരും

നിരവധി വിദേശ സംരംഭകരുടെ ശ്രദ്ധ ആകർഷിച്ച് വൈഗ 2020 ന് തേക്കിൻകാട് മൈതാനിയിൽ ഗംഭീര തുടക്കം. കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘടാനം നിർവഹിച്ച വൈഗ അന്തർദേശീയ ശില്പ ശാലയും പ്രദർശനവും വിദേശ, അന്യ സംസ്ഥാന പ്രതിനിധികളുടെ സാന്നിധ്യവും കൊണ്ട് ഏറെ തിളക്കമുള്ളതായി. വൈഗയിലെ വിശിഷ്ട സാന്നിധ്യം നെതർലാൻഡ്‌സ് അഗ്രികൾചർ കൗൺസിലർ സീബെ ഷൂർ ആണ്. ജീവനി നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം എന്ന പദ്ധതിയുടെ ഭാഗമായാണ് അദ്ദേഹം വൈഗയിൽ എത്തിയത്. കേരളത്തിലെ കൃഷി സാധ്യതകൾ നെതർലാൻഡ്സ് പോലെ അതി ബൃഹത്താണെന്നും ഇവിടത്തെ ജൈവവൈവിധ്യം വിദേശ വിപണനത്തിനുതകുന്ന കാർഷിക ഉൽപ്പന്നങ്ങളുടെ ഉൽപ്പാദനത്തിന് ഏറെ സഹായകമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഭൂട്ടാനിൽ നിന്നും വൈഗയുടെ ഭാഗമാകാൻ 21 അംഗ സംഘമാണ് എത്തിയിട്ടുളളത്. 16 കർഷകരും ഭൂട്ടാൻ കൃഷി വകുപ്പിലെ 6 ഉദ്യോഗസ്ഥരുമാണ് ഇക്കൂട്ടത്തിൽ. വിഎഫ്പിസികെയുടെ പ്രത്യേക ക്ഷണ പ്രകാരമാണ് ഇവർ ഇവിടെ എത്തിയതെന്ന് കൃഷി ഉദ്യോഗസ്ഥനായ നാഗ്മേ പറഞ്ഞു. ഇന്തോനേഷ്യൻ ഫ്രണ്ട്‌സ് ഓഫ് കൊക്കനട്ട് ചെയർമാൻ മവാർഡീൻ എം സിംപല, നാമാ സുലാത്ര, തായ്‌ലന്റ് ആരോമാറ്റിക് ടെൻഡർ കോക്കനട്ട് വകുപ്പ് മേധാവി മിസ് സൂപ്പാത്ര എന്നിവരും വൈഗയുടെ ഭാഗമാകും. കാശ്മീർ ഡയറക്ടറേറ്റ് ഓഫ് ഹോർട്ടികൾച്ചർ ഡയറക്ടർ അജാസ് അഹ്മദ് ഭട്ട്, ഡെവലപ്മെന്റ് ഓഫീസർ ഭാരത് ഭൂഷൺ, മാനേജർ അനിൽ ചിബ്ബർ എന്നിവർ കഴിഞ്ഞ വർഷവും വൈഗയുടെ ഭാഗമായിരുന്നു. കാശ്മീർ കാർഷിക വിളകളുടെ നല്ലൊരു വേദി ഒരുക്കാൻ വൈഗയ്ക്ക് കഴിഞ്ഞുവെന്ന് അവർ പറഞ്ഞു. ഗുഡ്ഗാവിലെ ഇന്ത്യ അഗ്രിക്കൾച്ചർ സ്‌കിൽ കൗൺസിൽ സിഇഒ ഡോ. സത്യേന്ദ്ര സിംഗ് ആര്യ, ട്രിച്ചി നാഷണൽ റിസർച് സെന്റർ ഫോർ ബനാന പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ കെ എൻ ശിവ, പ്ലാനിംഗ് കമ്മിഷൻ ഓഫ് ഇന്ത്യ ഫോർമർ അഡൈ്വസർ ഡോ വി വി സാദാമറ്റെ, നീതി ആയോഗ് മെമ്പർ പ്രൊ രമേശ് ചന്ദ്, തഞ്ചാവൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് പ്രോസസ്സിംഗ് ടെക്നോളജി ഡയറക്ടർ ഡോ സി അനന്തരാമകൃഷ്ണൻ ,മിനിസ്ട്രി ഓഫ് ഫുഡ് പ്രോസസ്സിംഗ് ഇൻഡസ്ട്രീസ് ജോയിന്റ് സെക്രട്ടറി മിനാജ് അലാം ഐ എ എസ് , ഹൈദരാബാദ് ഇൻക്യൂബേഷൻ സെന്റർ ഫോർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മില്ലറ്റ് റിസർച് ഹെഡ് ഡോ ബി ദയാകർ റാവോ, യൂ എ എസ് ധാർവാഡ് സീനിയർ പ്രൊഫസർ ആൻഡ് മില്ലറ്റ് ബ്രീഡർ ഡോ ശാന്തകുമാർ , ഹൈദരാബാദ് ഐ സി ആർ ഐ എസ് എ ടി മാനേജർ ലക്ഷ്മി ആർ പിള്ള, പൂനെ കെ എഫ് ബയോ പ്ലാന്റ്സ് സീനിയർ മാനേജർ ആശിഷ് ഫഡ്‌കെ, മാഗ്ലൂർ പിങ്കാര ഹോർട്ടികൾച്ചർ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി പ്രസിഡന്റ് രമാ കിഷോർ, ഗുജറാത്ത് അണ്ടർ ദി മംഗോ ട്രീ ടീം ലീഡർ ധാരാ പട്ടേൽ, ചെന്നൈ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാക്കേജിങ് ഡയറക്ടർ മീട്ട രാജിവ്‌ലോചൻ, അഡിഷണൽ ഡയറക്ടർ ജനറൽ ഓഫ് ഫോറിൻ ട്രേഡ് ഡി കെ ശേഖർ, ബെംഗളൂരു നാഗ ഫാംസ് മെന്റർ നാഗരാജ പകവാസം, ഹൈദരാബാദ് അർബൻ കിസാൻ സമ്പത് വിനയ്, എസ് എഫ് എ സി എം ഡി നീലകമൽ ദർബാരി ഐ എ എസ്, മലായ് ബയോ മെറ്റീരിയൽസ് ഡിസൈൻ മേധാവി സുസ്മിത മാലിയ തുടങ്ങിയവർ വൈഗ മഹാമേളയിൽ പങ്കെടുത്തു. വരും ദിവങ്ങളിൽ കൂടുതൽ വിദേശ പ്രതിനിധികൾ വൈഗയിൽ സംബന്ധിക്കും. സംസ്ഥാനത്തെ മറ്റു ജില്ലകളിൽ നിന്നുള്ള നിരവധി കർഷകരും കർഷക സംരംഭകരും കാർഷിക വിദ്യാർത്ഥികളും വൈഗയുടെ ആദ്യ ദിനം തന്നെ ഭാഗമായി.

date