Skip to main content

ലൈഫ് പദ്ധതി; 102 കുടുംബങ്ങളുടെ സംഗമം നാളെ

ലൈഫ് പദ്ധതിയില്‍  നിര്‍മ്മാണം പൂര്‍ത്തിയാക്കിയ വീടുകളില്‍  താമസമാരംഭിച്ച വൈക്കം നഗരസഭയിലെ 102 കുടുംബങ്ങള്‍ തിങ്കളാഴ്ച (ജനുവരി 6) വൈക്കം സത്യാഗ്രഹ സ്മാരകത്തില്‍ സംഗമിക്കും. ഇവര്‍ക്ക് വിവിധ വകുപ്പുകളുടെ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും പരാതികള്‍ സ്വീകരിക്കുന്നതിനുമുള്ള അദാലത്തും ഇതോടനുബന്ധിച്ച് നടത്തും. 

രാവിലെ 10ന് സി.കെ. ആശ എം.എല്‍.എ സംഗമം ഉദ്ഘാടനം ചെയ്യും. നഗരസഭാധ്യക്ഷന്‍ പി. ശശിധരന്‍ അധ്യക്ഷത വഹിക്കും. ഉപാധ്യക്ഷ എസ്. ഇന്ദിരാദേവി, സ്ഥിരംസമിതി അധ്യക്ഷരായ ആര്‍. സന്തോഷ്, ബിജിനി പ്രകാശന്‍, ബിജു വി. കണ്ണേഴത്ത്, ജി. ശ്രീകുമാരന്‍ നായര്‍, രോഹിണിക്കുട്ടി അയ്യപ്പന്‍ കൗണ്‍സിലര്‍മാരായ എം.ടി. അനില്‍കുമാര്‍, എന്‍. അനില്‍ ബിശ്വാസ്, കെ.ആര്‍. രാജേഷ്, സിന്ധു സജീവന്‍, ലൈഫ് മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സി.എന്‍. സുഭാഷ്, പി.എം.എ.വൈ കോ-ഓര്‍ഡിനേറ്റര്‍ ജോബി തുടങ്ങിയവര്‍ പങ്കെടുക്കും.

 

date