Skip to main content

ഗവണ്‍മെന്‍റ് ചില്‍ഡ്രന്‍സ് ഹോമിലെ നവീകരിച്ച കെട്ടിടത്തിന്‍റെ ഉദ്ഘാടനം ജനുവരി  ആറിന്

 
തിരുവഞ്ചൂര്‍ ഗവണ്‍മെന്‍റ് ചില്‍ഡ്രന്‍സ് ഹോമിന്‍റെയും ഒബ്സര്‍വേഷന്‍ ഹോമിന്‍റെയും നവീകരിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനം ജനുവരി ആറിന് രാവിലെ 11.30ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വ്വഹിക്കും.

ഉമ്മന്‍ചാണ്ടി എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. നവീകരിച്ച ലൈബ്രറി തോമസ് ചാഴികാടന്‍ എം.പിയും സ്വരലയ ഓഡിറ്റോറിയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കലും  ഉദ്ഘാടനം ചെയ്യും.

 എം.എല്‍.എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, അഡ്വ. കെ. സുരേഷ്കുറുപ്പ്, സി. കെ. ആശ, ജില്ലാ കളക്ടര്‍ പി. കെ സുധീര്‍ ബാബു, പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ടി. ടി. ശശീന്ദ്രനാഥ്, അയര്‍ക്കുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് മോളി തോമസ്, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലിസമ്മ ബേബി, പള്ളം ബ്ലോക്ക് പഞ്ചായത്ത് അംഗം ജോയ്സ് ജോസഫ് കൊറ്റത്തില്‍, വാര്‍ഡ് അംഗം നിസ കുഞ്ഞുമോന്‍, മുന്‍ എം.എല്‍.എ വി.എന്‍ വാസവന്‍, വനിതാ -ശിശുവികസന വകുപ്പ്  അസിസ്റ്റന്‍റ് ഡയറക്ടര്‍ ബിന്ദു ഗോപിനാഥ്, ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍  പി.എന്‍ ശ്രീദേവി,  ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി ചെയര്‍പേഴ്സണ്‍ അഡ്വ. ഷീജ അനില്‍, ചില്‍ഡ്രന്‍സ് ഹോം  സൂപ്രണ്ട് ബി.  മോഹനന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

രണ്ടര കോടി രൂപ ചിലവിട്ടാണ് ചില്‍ഡ്രന്‍സ് ഹോമില്‍ വിപുലമായ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചത്. 

date