Skip to main content

പേരൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ശിലാസ്ഥാപനം നാളെ (ജനുവരി അഞ്ച്)

പേരൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്‍റെ  ശിലാസ്ഥാപനം ജനുവരി അഞ്ചിന് റവന്യൂ, ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിര്‍വഹിക്കും. പഴയ വില്ലേജ് ഓഫീസ് അങ്കണത്തില്‍ ഉച്ചകഴിഞ്ഞ് 3.30ന്  നടക്കുന്ന ചടങ്ങില്‍ അഡ്വ. കെ. സുരേഷ്കുറുപ്പ് എം.എല്‍.എ അധ്യക്ഷത വഹിക്കും. 

ജില്ലാ കളക്ടര്‍ പി.കെ സുധീര്‍ ബാബു, മുനിസിപ്പല്‍ ചെയര്‍മാന്‍ ജോര്‍ജ് പുല്ലാട്ട്, വാര്‍ഡ് കൗണ്‍സിലര്‍ മോളി ജോണ്‍, തഹസില്‍ദാര്‍ പി.ജി രാജേന്ദ്രബാബു, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിക്കും.

date