Skip to main content

ജില്ലാതല പട്ടയമേള മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും

സംസ്ഥാന ലാന്‍റ് റവന്യു വകുപ്പിന്‍റെ മൂന്നാമത് ജില്ലാതല പട്ടയമേള നാളെ(ജനുവരി അഞ്ച്) വൈക്കം നാനാടം ആതുരാശ്രമം ഇംഗ്ലീഷ് യു.പി. സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. റവന്യു, ഭവനനിര്‍മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. 

പ്രളയ ദുരിതാശ്വാസത്തിന്‍റെ ഭാഗമായി റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച 30 വീടുകളുടെ താക്കോല്‍ ദാനം, വൈക്കം താലൂക്കിലെ വടക്കേമുറി സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്‍റെ ഉദ്ഘാടനം എന്നിവയും മന്ത്രി നിര്‍വഹിക്കും.  ഉച്ചകഴിഞ്ഞ് 2.15ന് നടക്കുന്ന ചടങ്ങില്‍ സി.കെ. ആശ എം.എല്‍.എ. അധ്യക്ഷത വഹിക്കും. 

തോമസ് ചാഴികാടന്‍ എം.പി. മുഖ്യപ്രഭാഷണം നടത്തും. എം.എല്‍.എമാരായ ഉമ്മന്‍ ചാണ്ടി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, സി.എഫ്. തോമസ്, മോന്‍സ് ജോസഫ്, ഡോ. എന്‍.ജയരാജ്, മാണി സി.കാപ്പന്‍, പി.സി. ജോര്‍ജ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ബാബു, വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എം.വൈ. ജയകുമാരി, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പത്മാ ചന്ദ്രന്‍, വൈക്കം മുനിസിപ്പല്‍ ചെയര്‍മാന്‍ പി. ശശിധരന്‍, ഉദയനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഡി. സുനില്‍കുമാര്‍ മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.

date