Skip to main content

വടക്കേമുറി വില്ലേജ് ഓഫീസ് സ്മാര്‍ട്ടാകുന്നു

വൈക്കം താലൂക്കിലെ  വടക്കേമുറി വില്ലേജ് ഓഫീസ്  സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ പട്ടികയിലേക്ക്. 40 ലക്ഷം രൂപ ചെലവഴിച്ചാണ് 1475 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ ആധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിടം പൂര്‍ത്തിയാക്കിയത്. 

വില്ലേജ് ഓഫീസുകളുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി പൂര്‍ത്തീകരിച്ചത്.  ജീവനക്കാര്‍ക്കുള്ള പ്രത്യേക മുറി, റെക്കോര്‍ഡ് റൂം, കമ്പ്യൂട്ടറുകള്‍,   വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന പൊതുജനങ്ങള്‍ക്ക് ഇരിപ്പിടങ്ങള്‍, ശുദ്ധജലം, രണ്ട് ശൗചാലയങ്ങള്‍ തുടങ്ങിയവ സജ്ജീകരിച്ചിരിക്കുന്നു. 

സൗകര്യങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് കൂടുതല്‍ മികച്ച സേവനം നല്‍കാനാകുമെന്ന് വടക്കേമുറി വില്ലേജ് ഓഫീസര്‍ എന്‍. ഷീല പറഞ്ഞു.  

date