Skip to main content

ലാന്‍ഡ് റവന്യു സ്റ്റാഫ് ക്വാര്‍ട്ടേഴ്സ് ഉദ്ഘാടനം മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിര്‍വഹിക്കും

കുലശേഖരമംഗലം വില്ലേജ് ഓഫീസ് അങ്കണത്തില്‍  പണികഴിപ്പിച്ച ലാന്‍ഡ് റവന്യൂ സ്റ്റാഫ് ക്വാര്‍ട്ടേഴ്സിന്‍റെ ഉദ്ഘാടനം റവന്യൂ, ഭവനനിര്‍മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിര്‍വഹിക്കും. നാളെ (ജനുവരി അഞ്ച്) ഉച്ചയ്ക്ക് 12.30 ന് നടക്കുന്ന ചടങ്ങില്‍ സി.കെ. ആശ എം.എല്‍.എ. അധ്യക്ഷത വഹിക്കും. 

ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ബാബു, വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എം.വൈ. ജയകുമാരി, ജില്ലാ പഞ്ചായത്ത് അംഗം പി. സുഗതന്‍, മറവന്തുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.വി. ഹരിക്കുട്ടന്‍, ആര്‍.ഡി.ഒ അനില്‍ ഉമ്മന്‍, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ.ബി. രമ, മറ്റു ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

date