Skip to main content

ഒ.ബി.സി പ്രീമെട്രിക് സ്കോളര്‍ഷിപ്പ്

ഒ.ബി.സി പ്രീമെട്രിക് സ്കോളര്‍ഷിപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് തിരുവന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളിലെ സര്‍ക്കാര്‍ - എയ്ഡഡ് സ്കൂളുകളില്‍ 2015-16, 2016-17, 2017-18 വര്‍ഷങ്ങളില്‍ ഗുണഭോക്തൃപട്ടികയില്‍ ഉള്‍പ്പെട്ടിട്ടും തുക ലഭിക്കാത്ത വിദ്യാര്‍ഥികളുടെ ന്യൂനത പരിഹരിച്ച ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കണം. നിശ്ചിത മാതൃകയില്‍ പ്രധാനാധ്യാപകരാണ് വിവരങ്ങള്‍ സമര്‍പ്പിക്കേണ്ടത്. 

വിലാസം - മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍, പിന്നോക്ക വിഭാഗ വികസന വകുപ്പ്, രണ്ടാം നില, സിവില്‍ സ്റ്റേഷന്‍, കാക്കനാട്, എറണാകുളം-682030. ഫോണ്‍-0484-2429130.

date