Skip to main content

വാക്ക് -ഇന്‍ ഇന്‍റര്‍വ്യു

വനിതാ- ശിശുവികസന വകുപ്പിന്‍റെ കീഴില്‍ സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തില്‍ കോട്ടയത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലെ  വിവിധ തസ്തികകളിലേക്കുള്ള വാക്ക് -ഇന്‍ ഇന്‍റര്‍വ്യൂ ജനുവരി ഒമ്പതിന് രാവിലെ 11ന് കോട്ടയം കളക്ട്രേറ്റ് എന്‍.ഐ.സി ഹാളില്‍ നടത്തും. ഫുള്‍ ടൈം റസിഡന്‍സ് വാര്‍ഡന്‍ തസ്തികയിലേയ്ക്ക് ബിരുദവും പ്രവൃത്തി പരിചയവുമുള്ളവരെയാണ് പരിഗണിക്കുന്നത്. പ്രായം 22 നും 45നും ഇടയില്‍. പ്രതിമാസശമ്പളം- 13,000 രൂപ.

എം.എസ്.സി/എം.എ സൈക്കോളജിയും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവുള്ള 22 നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് സൈക്കോളജിസ്റ്റ് (പാര്‍ട് ടൈം) തസ്തികയിലേയ്ക്ക് അപേക്ഷിക്കാം. പ്രതിമാസം 7000 രൂപയാണ് ശമ്പളം.

എം.എസ്.ഡബ്ല്യു/എം.എ. സോഷ്യോളജി/ എം.എ. സൈക്കോളജി/ എംഎസ്സി സൈക്കോളജി യോഗ്യതയും 22 നും 45 നും ഇടയില്‍ പ്രായവുമുള്ളവര്‍ക്ക് ഫീല്‍ഡ് വര്‍ക്കര്‍ ആകാം. പ്രതിമാസം 10,500 രൂപ ശമ്പളം ലഭിക്കും. കുക്കിന് പ്രതിമാസം 8000 രൂപയാണ് ശമ്പളം. പ്രായം 25നും 50 നും ഇടയില്‍.

 സാമൂഹ്യസേവനത്തില്‍ തല്‍പ്പരരായ വനിതാ ഉദ്യോഗാര്‍ഥികള്‍ അപേക്ഷയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളുമായി  ഇന്‍റര്‍വ്യൂവിന് ഹാജരാകണം. പാര്‍ട് ടൈം തസ്തിക ഒഴികെയുള്ളവയില്‍ നിയമിക്കപ്പെടുന്നവര്‍ ഇവിടെ താമസിച്ച് ജോലി ചെയ്യണം.

date