ജനകീയ അദാലത്ത് നടത്തി
ജനങ്ങളുടെ വിവിധങ്ങളായ പരാതികള്‍ക്കും ആവശ്യങ്ങള്‍ക്കും പരിഹാരവുമായി വ്യവസായ മന്ത്രി ഇ പി ജയരാജന്റെ നേതൃത്വത്തില്‍ വിവിധ ഇടങ്ങളില്‍ ജനകീയ അദാലത്ത് നടത്തി. കീഴല്ലൂര്‍, ചിറ്റാരിപ്പറമ്പ് പഞ്ചായത്തുകളിലാണ് ശനിയാഴ്ച ജനകീയ അദാലത്ത് സംഘടിപ്പിച്ചത്. റവന്യു, സിവില്‍ സപ്ലൈസ്, വാട്ടര്‍ അതോറിറ്റി, പഞ്ചായത്ത്, പഴശ്ശി ഇറിഗേഷന്‍, മൈനര്‍ ഇറിഗേഷന്‍, പൊതുമരാമത്ത്, വനം, കെഎസ്ഇബി, എക്‌സൈസ്, കൃഷി, കിന്‍ഫ്ര തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചായിരുന്നു അദാലത്ത്. കീഴല്ലൂര്‍ പഞ്ചായത്തില്‍ ആകെ 247 പരാതികളാണ് ലഭിച്ചത്. ഇതിതില്‍ 180 എണ്ണത്തിത്തിന് പരിഹാരം കണ്ടു.. കണ്ണൂര്‍ വിമാനത്താവളവുമായി ബന്ധപ്പെട്ട് 44 പരാതികളാണ് ലഭിച്ചത്. എന്നാല്‍ കിയാല്‍ ഉദ്യോഗസ്ഥര്‍ അദാലത്തിനെത്താത്തതിനാല്‍ ഇവ പ്രത്യേകമായി അദാലത്ത് നടത്തി തീര്‍പ്പ് കല്‍പ്പിക്കാന്‍ മറ്റൊരു ദിവസത്തേക്ക് മാറ്റി. റേഷന്‍ കാര്‍ഡ്, ബിപിഎല്‍ ലിസ്റ്റ്, കുടിവെള്ള ക്ഷാമം, കീഴല്ലൂര്‍ ഡാമില്‍ നിന്ന് കൃഷിയിടങ്ങളില്‍ വെള്ളം കയറുന്ന പ്രശ്‌നം, വന്യമൃഗശല്യം, ഗതാഗത പ്രശ്‌നം, വീടുകളിലേക്ക് വഴിയില്ലാത്തത്, ചികില്‍സാ സഹായം തുടങ്ങി ഇരുനൂറ്റി അമ്പതോളം പരാതികളാണ് കീഴല്ലൂരില്‍ പരിഗണിച്ചത്. പലതും ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ തീര്‍പ്പാക്കുകയും അല്ലാത്തവയ്ക്ക് അടിയന്തര തീര്‍പ്പിന് വിവിധ വകുപ്പുകള്‍ക്ക് കൈമാറുകയും ചെയ്തു.
- Log in to post comments