Skip to main content

മങ്കൊമ്പ് പാലം ഫെബ്രുവരിയിൽ യഥാർത്ഥ്യമാകും

 

 

മങ്കൊമ്പ്: മങ്കൊമ്പ് സിവിൽ സ്റ്റേഷൻ പാലം നിർമാണം പൂർത്തിയാകുന്നു. അപ്രോച്ച് റോഡിന്റെ പ്രവൃത്തിയാണ് നിലവിൽ നടക്കുന്നത്. വടക്കേക്കരയിൽ 80 മീറ്ററും തെക്കേക്കരയിൽ 90 മീറ്ററുമാണ് അപ്രോച്ച് റോഡിന്റെ നീളം.   വടക്കേ അപ്രോച്ച് റോഡിൽ മലേഷ്യൻ സാങ്കേതിക വിദ്യയുപയോഗിച്ച് ലോഹവലയ്ക്കുള്ളിൽ കരിങ്കല്ലടുക്കി വശങ്ങൾ ബലപ്പെടുത്തുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്. പാലത്തിന്റെ കൈവരി നിർമാണവും കഴിഞ്ഞു. പാലം തുറക്കുന്നതോടെ ആലപ്പുഴയിൽ നിന്ന് കാവാലംവഴി കോട്ടയത്തേയ്ക്ക് എളുപ്പത്തിലെത്താനാകും. 28.5 കോടിയാണ് പാലത്തിന്റെ നിർമാണ  ചെലവ്

date