Skip to main content

ഗാര്‍ഹിക മേഖലയില്‍ തൊഴിലവസരം

 

 

 

 

സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കി സമൂഹത്തില്‍ സാമ്പത്തിമായി പിന്നാക്കം നില്‍ക്കുന്നവരും അസംഘടിതരുമായ വനിതകളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനായി വനിതകളെ വിദേശ ഗാര്‍ഹിക മേഖലയില്‍ നോര്‍ക്ക റൂട്ട്സ് മുഖാന്തിരം തെരഞ്ഞെടുത്ത് നിയമനം നല്‍കും. കുവൈറ്റിലെ അര്‍ദ്ധ സര്‍ക്കാര്‍ റിക്രൂട്ട്മെന്റ് കമ്പനിയായ അല്‍ദൂര ഫോര്‍ മാന്‍ പവര്‍ മുഖേനയാണ് നിയമനം. 30 നും 45 നും മധ്യേ പ്രായമുള്ള വനിതകള്‍ക്കാണ് അവസരം. ശമ്പളം 110 കുവൈറ്റ് ദിനാര്‍ (ഏകദേശം 25,000 രൂപ). തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് വിസ, വിമാന ടിക്കറ്റ്, താമസം, ഭക്ഷണം, എന്നിവ ഉള്‍പ്പെടെ റിക്രൂട്ട്മെന്റ് സൗജന്യമാണ്. വിദേശത്ത് ജോലി ചെയ്യാന്‍ സന്നദ്ധരായ 1000 വനിതകളെ കണ്ടെത്തി നിയമനം നല്‍കുന്നതിനാണ് തീരുമാനം. നിലവില്‍ അല്‍ദൂര കമ്പനിയുമായുള്ള കരാര്‍ പ്രകാരം റിക്രൂട്ട്തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ചുരുങ്ങിയത് രണ്ട് വര്‍ഷമെങ്കിലും  കരാറില്‍ ജോലി ചെയ്യേണ്ടി വരും. താല്‍പര്യമുള്ള വനിതകള്‍ വിശദമായ, ബയോഡാറ്റ, ഫുള്‍ സൈസ്  കളര്‍ ഫോട്ടോ, പാസ്പോര്‍ട്ടിന്റെ പകര്‍പ്പ് സഹിതം ജനുവരി ഒന്‍പത്, 10 തിയതികളില്‍ രാവിലെ 10 മണി മുതല്‍ 12 മണി വരെയും ഉച്ചയ്ക്ക് രണ്ട്  മണി മുതല്‍ നാല് മണി വരെയും ഒളവണ്ണ ഗ്രാമ പഞ്ചായത്തില്‍ നടക്കുന്ന പോസ്റ്റ് രജിസ്ട്രേഷനില്‍ പങ്കെടുക്കണമെന്ന് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് മാനേജര്‍ അറിയിച്ചു.

 

date