Skip to main content

ഉഴവൂരില്‍ അദാലത്ത് 10ന്

   ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍  ലൈഫ് മിഷന്‍ ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും ജനുവരി 10ന് നടക്കും. ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ രാവിലെ 10ന്   ജോസ് കെ. മാണി എം. പി ഉദ്ഘാടനം ചെയ്യും. അഡ്വ. മോന്‍സ് ജോസഫ് എം. എല്‍.എ അധ്യക്ഷത വഹിക്കും. തോമസ് ചാഴികാടന്‍ എം.പി മുഖ്യപ്രഭാഷണം നടത്തും.
 
    ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ സഖറിയാസ് കുതിരവേലി എന്നിവര്‍ ചേര്‍ന്ന് വീടുകളുടെ താക്കോല്‍ദാനം നിര്‍വഹിക്കും. തദ്ദേശ സ്ഥാപന ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സംഗമത്തോടനുബന്ധിച്ച് വിവിധ വകുപ്പുകളുടെ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് അദാലത്തും സംഘടിപ്പിക്കും.

date