Skip to main content

ഇരിങ്ങാലക്കുടയിൽ ലൈഫ്മിഷൻ കുടുംബ സംഗമവും അദാലത്തും ഇന്ന് (ജനു. 10)

ഇരിങ്ങാലക്കുട ലൈഫ്മിഷൻ കുടുംബ സംഗമത്തിന്റെയും അദാലത്തിന്റെയും ബ്ലോക്ക് തല ഉദ്ഘാടനം ഇന്നു (ജനു. 10) രാവിലെ 10 മണിക്ക് ഇരിങ്ങാലക്കുട നഗരസഭ ടൗൺ ഹാളിൽ വെച്ച് നടക്കും. ചടങ്ങ് വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. പ്രൊഫ.കെ.യു. അരുൺ മാസ്റ്റർ എം.എൽ.എ. അധ്യക്ഷനാവുന്ന ചടങ്ങിൽ ടി.എൻ. പ്രതാപൻ എം.പി. മുഖ്യാതിഥിയാകും. ലൈഫ് ഗുണഭോക്താക്കൾക്ക് സംസ്ഥാന കേന്ദ്ര സർക്കാരുകളുടെ വിവിധ ക്ഷേമപദ്ധതികളും സേവനങ്ങളും നേരിട്ട് ലഭ്യമാക്കുന്നതിനാണ് കുടുംബസംഗമത്തോടൊപ്പം ഇരുപതോളം വകുപ്പുകളുടെ പങ്കാളിത്തത്തോടെ അദാലത്തുകൾ സംഘടിപ്പിക്കുന്നത്.

date