Skip to main content

പുതുവർഷ സമ്മാനമായി ചേർപ്പ് ഗവ.സ്‌കൂളിന് മനോഹര കവാടം

ജില്ലാ പഞ്ചയത്തിന്റെ പുതു വർഷ സമ്മാനമായി ചേർപ്പ് ഗവ വൊക്കേഷനൽ ഹയർ സെക്കന്ററി സ്‌കൂളിന് മനോഹര കവാടം. 17 ലക്ഷം രൂപ ചിലഴിച്ചാണ് സ്‌കൂളിന്റെ ചുറ്റുമതിലും, കവാടവും ജില്ലാ പഞ്ചായത്ത് നിർമ്മിച്ചു നൽകിയത്. ഇതിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് നിർവഹിച്ചു. ജില്ലയിലെ ഏറെ പഴക്കമേറിയ ഈ സർക്കാർ സ്‌കൂളിൽ 1800 വിദ്യാർഥികൾ പഠിക്കുന്നുണ്ട്. വർഷങ്ങളായി തകർന്നു കിടന്ന ചുറ്റുമതിലും ഗേറ്റുമാണ് പുതുക്കി കവാടത്തോടെ മനോഹരമാക്കിയത്. ജില്ലാ പഞ്ചായത്ത് അംഗം പി കെ ലോഹിതാക്ഷൻ അധ്യക്ഷത വഹിച്ചു. പി ടി എ പ്രസിഡന്റ് പി എച്ച് ഷാജഹാൻ, ബ്ലോക്ക് ക്ഷേമകാര്യ ചെയർമാൻ കെ ഡി മിൽട്ടൺ, പ്രിൻസിപ്പൽമാരായ ശർമിള ചിദംബരൻ, ലിനി എൽസൺ, പ്രധാന അധ്യാപിക യൂ കെ ഹസീന തുടങ്ങിയവർ പങ്കെടുത്തു.

date