Skip to main content

ചാലക്കുടി റസിഡെൻഷ്യൽ സ്‌കൂളിൽ പുതിയ പാർക്ക് വരുന്നു

പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ചാലക്കുടി മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ പുതിയ ചിൽഡ്രൻസ് പാർക്ക് വരുന്നു. കുട്ടികളുടെ മാനസികോല്ലാസത്തിനായി ചിൽഡ്രൻസ് പാർക്ക് സ്ഥാപിക്കുന്നതിനുള്ള അനുമതിയായി. ജില്ലാ നിർമ്മിതി കേന്ദ്രത്തിന്റെ കീഴിൽ ചിൽഡ്രൻസ് പാർക്കിന്റെ പണികൾ പുരോഗമിക്കും. കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന എംആർഎസ് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് ചിൽഡ്രൻസ് പാർക്ക് നിർമ്മിക്കാനുള്ള അന്തിമ തീരുമാനമായത്. കുട്ടികളുടെ മാനസിക ഉല്ലാസം കണക്കിലെടുത്ത് പൂന്തോട്ടത്തിൽ ചെടികൾ നട്ടുപിടിപ്പിക്കും. സ്‌കൂളിനും ഹോസ്റ്റലിനും ഓഡിറ്റോറിയത്തിനും അടുത്തായി പുതിയ 200 ചെടിച്ചട്ടികൾ സ്ഥാപിക്കും. മണ്ണൂത്തിയിലെ നഴ്സറിയിൽ നിന്ന് പാർക്കിലേക്ക് ആവശ്യമായ ചെടികൾ വാങ്ങാനും യോഗത്തിൽ തീരുമാനമായി. 5 മുതൽ 12 ക്ലാസ്സുകളിലെ പെൺകുട്ടികളാണ് എം ആർ എസിൽ പഠിക്കുന്നത്. നടപ്പ് അധ്യയന വർഷത്തിൽ ആകെ 290 കുട്ടികൾ പഠിക്കുന്നു. പത്തര ഏക്കർ സ്ഥലത്ത് ഹൈസ്‌കൂൾ, ഹയർ സെക്കന്ററി വിഭാഗം കെട്ടിടങ്ങൾ, ഹൈസ്‌കൂൾ ഹയർ സെക്കന്ററി വിഭാഗം ഹോസ്റ്റൽ, അടുക്കള, ഭക്ഷണഹാൾ, ഓഡിറ്റോറിയാം, സ്റ്റാഫ് ക്വാർട്ടേഴ്സ് എന്നീ സൗകര്യങ്ങൾ ഇവിടെയുണ്ട്. പഠനം കൂടുതൽ ഉല്ലാസകരമാക്കാൻ പുതിയ പാർക്ക് വരുന്നതോടെ എംആർഎസിലെ കുട്ടികൾക്ക് കഴിയും.

date