Skip to main content

ചേർപ്പ് ബ്ലോക്ക് പഞ്ചായത്തിലെ വനിതാ സംരംഭകത്വ പരിശീലന പരിപാടി സമാപിച്ചു

ചേർപ്പ് ബ്ലോക്ക് പഞ്ചായത്തിൽ കഴിഞ്ഞ ഒരു മാസക്കാലമായി നടന്നു വന്ന വനിതാ സംരംഭകത്വ പരിശീലന പരിപാടിയുടെ സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സരള വി ആർ ഉദ്ഘാടനം ചെയ്തു. ഒരുമാസത്തെ ഫാഷൻ ഡിസൈനിങ്, 22 ദിവസത്തെ ഫുഡ് പ്രോസസ്സിംഗ് കോഴ്സുകളിലാണ് പരിശീലനം നൽകിയത്. 2019-20 സാമ്പത്തിക വർഷത്തെ പദ്ധതി അനുസരിച്ച് അവിണിശ്ശേരി, പാറളം, ചേർപ്പ്, വല്ലച്ചിറ പഞ്ചായത്തുകളിലെ വനിതകൾക്കാണ് പരിശീലനം നൽകിയത്. വിവിധ ബാങ്കുകളുമായി സഹകരിച്ച് 12 ലക്ഷം രൂപയുടെ വായാപാ സൗകര്യവും ഏർപ്പെടുത്തി. തൃപ്രയാർ ശ്രീരാമ പോളി ടെക്നിക്കാണ് ക്ലാസുകൾ നൽകിയത്. പഞ്ചായത്ത് ഗ്രാമ സഭ അംഗീകരിക്കുന്ന അഞ്ചു പേർ അടങ്ങുന്ന വനിതാ സംരംഭകത്വ ഗ്രൂപ്പുകൾക്കാണ് വായ്പ ലഭിക്കുക. തുകയുടെ 85% ബാക്ക് എൻഡ് സബ്സിഡി ആയി ലഭിക്കും. ഒരു ലക്ഷം രൂപ വായ്പയെടുത്ത് അത് തിരിച്ചടച്ചു കഴിഞ്ഞാൽ 85000 രൂപ തിരികെ അവരുടെ അക്കൗണ്ടിൽ ലഭിക്കും. ചെറുതും വലുതുമായ സംരംഭങ്ങൾക്ക് ഈ വായ്പ ലഭിക്കും. ബ്ലോക്ക് വ്യവസായ ഇംപ്ലിമെന്റേഷൻ ഓഫീസർ ജലജയുടെ നേതൃത്വത്തിലാണ് പദ്ധതി വിജയകരമായി നടപ്പിലാക്കിയത്.

date