Skip to main content

ഇനി ഞാൻ ഒഴുകട്ടെ - വയലാർ കാവിൽ കടവ് തോട് ശുചീകരണവും സംരക്ഷണവും

ഹരിതകേരള മിഷന്റെ ഭാഗമായി നടത്തുന്ന ഇനി ഞാൻ ഒഴുകട്ടെ - പുഴ ശുചീകരണ ക്യാമ്പയിൻ കൊടുങ്ങല്ലൂരിൽ ആരംഭിച്ചു. നഗരത്തിലെ 5, 6,7 വാർഡുകളിലൂടെ കടന്നുപോകുന്ന വയലാർ - കാവിൽക്കടവ് തോടിന്റെ ശുചീകരണ പ്രവർത്തനമാണ് തുടങ്ങിയത്. ക്യാമ്പയിന്റെ ഉദ്ഘാടനം വയലാർ വാർഡിൽ വാടയിൽ ക്ഷേത്രത്തിന് സമീപം നഗരസഭാ ചെയർമാൻ കെ ആർ ജൈത്രൻ നിർവ്വഹിച്ചു.
രാഷ്ട്രീയ-യുവജന- സന്നദ്ധ സംഘടനകൾ, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിത കർമ്മ സേന, നഗരസഭാ ആരോഗ്യ വിഭാഗം തുടങ്ങിയവരുടെ നേത്യത്വത്തിൽ വിപുലമായ ജനപങ്കാളിത്തത്തോടെ പുഴ വൃത്തിയാക്കൽ ആരംഭിച്ചത്. വയലാറിൽ നിന്ന് തെക്കോട്ട് ഒന്നര കിലോമീറ്ററിൽ കൂടുതൽ ദൂരത്തിലാണ് തോട് വൃത്തിയാക്കുന്നത്. മണ്ണും ചെളിയും പ്ളാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യവും മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കോരി മാറ്റി തോടിലൂടെ വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കുകയാണ്. ഇരുവശങ്ങളിലുള്ള കാടും പാഴ്ച്ചെടികളും പുല്ലും തൊഴിലുറപ്പ് തൊഴിലാളികളുടെയും ജനങ്ങളുടെയും പങ്കാളിത്തത്തോടെ വെട്ടി വൃത്തിയാക്കുകയും ചെയ്യും. ഇതിനെ തുടർന്ന് ഓരോ വാർഡിലും കുറഞ്ഞത് ഒരു നീർച്ചാലെങ്കിലും ഇപ്രകാരം വീണ്ടെടുക്കും.
ആരോഗ്യകാര്യസ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ സി.കെ.രാമനാഥൻ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ ടി പി പ്രഭേഷ്, ശോഭ ജോഷി, ഇന്ദിര പുരുഷോത്തമൻ, കെ വി ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ അടിക്കുറിപ്പ്: ഹരിതകേരള മിഷന്റെ ഭാഗമായി നടത്തുന്ന ഇനി ഞാൻ ഒഴുകട്ടെ - പുഴ ശുചീകരണ ക്യാമ്പയിൻ കൊടുങ്ങല്ലൂരിൽ നഗരസഭാ ചെയർമാൻ കെ ആർ ജൈത്രൻ നിർവ്വഹിക്കുന്നു.

date