തേക്ക് തടി ചില്ലറ വിൽപ്പനയ്ക്ക്
പത്തനാപുരം, കടയ്ക്കാമൺ, കോന്നി സർക്കാർ ഡിപ്പോകളിൽ നിന്ന് തേക്ക് തടി ചില്ലറ വിൽപനയ്ക്ക് ലഭിക്കും. ഗാർഹികാവശ്യങ്ങൾക്കായുള്ള തേക്ക് തടിയുടെ ചില്ലറ വിൽപന പുനലൂർ തടിവിൽപന ഡിവിഷന്റെ കീഴിലുള്ള പത്തനാപുരം (ഫോൺ: 8547600766, 0475-2354730), കടയ്ക്കാമൺ (ഫോൺ: 8547600762) , കോന്നി (ഫോൺ: 8547600530) ഡിപ്പോകളിൽ 29 മുതൽ നടക്കും. II B, II C, III B, III C ഇനങ്ങളിൽപ്പെട്ട തേക്ക് തടികളാണ് വിൽക്കുന്നത്. വീട് നിർമ്മിക്കുന്നതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും വീട് പണിക്ക് ലഭിച്ച അനുമതി പത്രം, കെട്ടിടത്തിന്റെ അംഗീകൃത പ്ലാൻ, സ്‌കെച്ച്, പാൻ കാർഡ്, തിരിച്ചറിയൽ കാർഡ് എന്നിവയുടെ പകർപ്പും അഞ്ച് രൂപയുടെ കോർട്ട് ഫീ സ്റ്റാമ്പ് എന്നിവ സഹിതം 29 മുതൽ എല്ലാ പ്രവൃത്തിദിവസങ്ങളിലും രാവിലെ പത്ത് മുതൽ വൈകിട്ട് അഞ്ച് വരെ അതത് ഡിപ്പോയിൽ നിന്ന് അഞ്ച് ക്യു.മീറ്റർ വരെ തടി നേരിട്ട് വാങ്ങാം.
പി.എൻ.എക്സ്.99/2020
- Log in to post comments