Skip to main content

ജില്ലാ എല്‍.പി.ജി ഓപ്പണ്‍ ഫോറം

ജില്ലയിലെ എല്‍.പി.ജി വിതരണം സംബന്ധിച്ച് ഉപഭോക്താക്കളുടെ പരാതികള്‍ പരിഹരിക്കുന്നതിനായി ജില്ലാകലക്ടറുടെ അധ്യക്ഷതയില്‍ ജനുവരി 21 ന് എല്‍.പി.ജി ഓപ്പണ്‍ ഫോറം ചേരും. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 11നാണ് ഓപ്പണ്‍ ഫോറം. പൊതുജനങ്ങള്‍ക്ക് എല്‍.പി.ജി വിതരണവുമായോ ഗ്യാസ് ഏജന്‍സികളുമായോ ബന്ധപ്പെട്ട പരാതികളുണ്ടെങ്കില്‍ അതത് താലൂക്ക് സപ്ലൈ ഓഫീസര്‍മാരെയോ ജില്ലാ സപ്ലൈ ഓഫീസറെയോ അറിയിക്കാമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.        
 

date