Post Category
സബ് കളക്ടര്‍ക്ക് യാത്ര അയപ്പ് നല്‍കി
അന്ധയായ ഐ.എ.എസ്. ഉദ്യോഗസ്ഥ പാട്ടീല്‍ പ്രാഞ്ചല്‍ ലഹേന്‍ സിംഗിന് കളക്ടറേറ്റ് ജീവനക്കാര്‍ യാത്ര അയപ്പ് നല്‍കി. ഡല്‍ഹി ഉള്‍പ്പെടുന്ന കേന്ദ്ര ഭരണ പ്രദേശങ്ങളുടെ കേഡറിലേക്കാണ് മാറ്റം. അംഗവൈകല്യമുള്ളവര്‍ക്ക് നല്‍കുന്ന പ്രത്യേക പരിഗണനയിലാണ് കേഡര്‍ മാറ്റം ലഭിച്ചത്. 2019 ഒക്ടോബറിലാണ് തിരുവനന്തപുരം സബ് കളക്ടറായി ചുമതലയേറ്റത്. കേരളത്തില്‍ സര്‍വീസ് ആരംഭിക്കാനായതില്‍ സന്തോഷമുണ്ടെന്നും ജില്ലാ കളക്ടറും മറ്റ് ജീവനക്കാരും കാണിച്ച സഹകരണത്തിന് നന്ദി അറിയിക്കുന്നതായും് പാട്ടീല്‍ പ്രാഞ്ചല്‍ പറഞ്ഞു. ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണന്‍, ഡെപ്യൂട്ടി കളക്ടര്‍മാര്‍, മറ്റ് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.
(പി.ആര്‍.പി. 10/2020)
date
- Log in to post comments