Skip to main content

വോട്ടര്‍പട്ടിക: പരാതികള്‍ 15നകം സമര്‍പ്പിക്കണം

 

* പേരു ചേര്‍ക്കാനും അവസരം

    വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനും നിലവിലെ പട്ടികയിലെ പരാതികള്‍ പരിഹരിക്കുന്നതിനും ജനുവരി 15 വരെ അവസരം. ംംം.ി്‌ുെ.ശി എന്ന വെബ്‌സൈറ്റു വഴിയാണ് ഇത് ചെയ്യേണ്ടത്. 1950 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ആവശ്യമുള്ള വിവരങ്ങളും സഹായവും ലഭിക്കും. ഡിസംബര്‍ 16 ന് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. അന്തിമ വോട്ടര്‍ പട്ടിക ഫെബ്രുവരി ഏഴിന് പ്രസിദ്ധീകരിക്കും. 
    ഇക്കൊല്ലത്തെ വോട്ടര്‍പട്ടിക പുതുക്കലിന്റെ ഭാഗമായ അവലോകന യോഗം കളക്ടറേറ്റില്‍ ചേര്‍ന്നു. ജില്ലയിലെ ഇലക്ടറല്‍ റോള്‍ ഒബ്‌സര്‍വര്‍ മിനി ആന്റണി അധ്യക്ഷത വഹിച്ചു. വോട്ടര്‍പട്ടിക കുറ്റമറ്റ രീതിയില്‍ തയ്യാറാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ കെ.ഗോപാലകൃഷ്ണന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. 
(പി.ആര്‍.പി. 12/2020)

date