വീടിനൊപ്പം വിവിധ സേവനങ്ങളും; പട്ടണക്കാട് ബ്ലോക്ക് ലൈഫ് മിഷന്‍ കുടുംബ സംഗമം ജന പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി
ആലപ്പുഴ : ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് ലൈഫ് മിഷന്‍ കുടുംബ സംഗമം. സമാധാനത്തോടെ കിടന്നുറങ്ങാന്‍ വീട് കിട്ടിയതിന്റെ സന്തോഷമായിരുന്നു കുടുംബസംഗമത്തില്‍ എത്തിയവരുടെ മുഖത്ത് തെളിഞ്ഞു കണ്ടത്. വീടിനൊപ്പം തുടര്‍ ജീവിതത്തിന് കൈത്താങ്ങേകാന്‍ ഒരുക്കിയ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ അദാലത്തും എല്ലാവരും പ്രയോജനപ്പെടുത്തി.
ഗ്രാമവികസനം, വ്യവസായം, കൃഷി, ആരോഗ്യം, പട്ടികജാതി പട്ടിക വര്‍ഗ്ഗ വികസനം, കുടുംബശ്രീ, അക്ഷയ, ലീഡ് ബാങ്ക്, സിവില്‍ സപ്ലൈസ്, കൃഷി വകുപ്പ്, സാമൂഹ്യ നീതി, വ്യവസായ വകുപ്പ്, ക്ഷീര വികസനം, വനിതാ ശിശു വികസനം തുടങ്ങി ഇരുപത്തിരണ്ട് വകുപ്പുകളുടെ സേവനമാണ് ലഭ്യമാക്കിയത്.
സിവില്‍ സപ്ലൈസ് വകുപ്പില്‍ 62 അപേക്ഷകള്‍ ലഭിച്ചു. കുടുംബശ്രീയില്‍ സ്വയം തൊഴിലുമായി ബന്ധപ്പെട്ടു 53 അപേക്ഷയും ലീഡ് ബാങ്കില്‍ 123 അപേക്ഷയും ലഭിച്ചു.
ആരോഗ്യ വകുപ്പിന്റെ സ്റ്റാളിലുടെ ജീവിതശൈലി രോഗങ്ങള്‍ ഗുണഭോക്താക്കള്‍ പരിശോധിച്ചു. കൃഷിവകുപ്പില്‍ 28 അപേക്ഷകള്‍ ലഭിച്ചു. ക്ഷീര വകുപ്പില്‍ 13 അപേക്ഷകളും പട്ടികജാതി പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ 37 അപേക്ഷകളുമുൾപ്പെടെ വിവിധ വകുപ്പുകളില്‍ നിന്നായി നിരവധി അപേക്ഷകളാണ് ലഭിച്ചത്. സ്വീകരിച്ച അപേക്ഷകള്‍ തുടര്‍ നടപടികള്‍ക്കായി അതതു വകുപ്പുകളിലേക്കു നല്‍കും.
ReplyReply allForward |
- Log in to post comments